കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ ഏറ്റവുമധികം ഗൂഗിള്‍ സെര്‍ച്ച് നടന്നത് ജയലളിത മരിച്ചോ എന്ന് !!!

ജയലളിത് ഡെഡ് എന്ന പേരില്‍ അമേരിക്കയില്‍ നിന്നുപോലും സെര്‍ച്ച് നടന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി മരിച്ചുവെന്ന തെറ്റായ വാര്‍ത്ത പല പ്രാദേശിക, ദേശീയ മാധ്യമങ്ങള്‍ നല്‍കിയതിനു ശേഷമായിരുന്നു സംഭവം.

കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ ഏറ്റവുമധികം ഗൂഗിള്‍ സെര്‍ച്ച് നടന്നത് ജയലളിത മരിച്ചോ എന്ന് !!!

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരവേ ആഗോള തലത്തില്‍ ഗൂഗിളില്‍ കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നത് ജയലളിത മരിച്ചോ എന്ന്. ജയലളിത് ഡെഡ് എന്ന പേരില്‍ അമേരിക്കയില്‍ നിന്നുപോലും സെര്‍ച്ച് നടന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി മരിച്ചുവെന്ന തെറ്റായ വാര്‍ത്ത പല പ്രാദേശിക, ദേശീയ മാധ്യമങ്ങള്‍ നല്‍കിയതിനു ശേഷമായിരുന്നു സംഭവം.


ജയലളിതയെക്കുറിച്ചു ഗൂഗിളില്‍ നടന്ന മറ്റു പ്രധാന സെര്‍ച്ചുകള്‍ താഴെ കൊടുക്കുന്നു.

1) ജയലളിത, തമിഴ്നാട്, കാര്‍ഡിയാക് അറസ്റ്റ്
2) ജയലളിത, ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
3) ജയലളിത മിയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍
5) ജയലളിത
എന്നിങ്ങനെയാണ് സെര്‍ച്ചുകള്‍.

ഗൂഗിളിന്റെ ഹോട്ട് ട്രെന്‍ഡിംഗ് വിഭാഗത്തിലും ജയലളിതയുമായി ബന്ധപ്പെട്ട വാര്‍ത്തകളുണ്ട്്. ജയലളിതയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ തിരയുന്നതുകൊണ്ട് ദിനമലര്‍ പത്രം ഒന്നാമതാണുള്ളത്. അതേസമയം, ട്വിറ്ററിലും ജയലളിത ഇന്ന് ട്രെന്‍ഡിംഗ് വിഭാഗത്തിലാണുള്ളത്.

Read More >>