ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരം; എന്തും സംഭവിക്കാമെന്ന് ഡോ. റിച്ചാർഡ് ബെയ്ല്‍

ജയലളിതയുടെ കാര്യത്തിൽ എന്തും സംഭവിക്കാമെന്ന് ലണ്ടനിൽ നിന്നെത്തി ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാർഡ് ബെയ്ൽ. ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ലോകനിലവാരത്തിലുള്ള ചികിത്സയാണ് നൽകിയത്. അപ്രതീക്ഷിത ഹൃദയസ്തംഭനം കണക്കുകൂട്ടലുകൾ തെറ്റിച്ചെന്നും ഡോ. ബെയ്ൽ വ്യക്തമാക്കി.

ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരം; എന്തും സംഭവിക്കാമെന്ന് ഡോ. റിച്ചാർഡ് ബെയ്ല്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജയലളിതയുടെ കാര്യത്തിൽ എന്തും സംഭവിക്കാമെന്ന് ലണ്ടനിൽ നിന്നെത്തി ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാർഡ് ബെയ്ൽ പറഞ്ഞു.  ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ലോകനിലവാരത്തിലുള്ള ചികിത്സയാണ് നൽകിയത്. അപ്രതീക്ഷിത ഹൃദയസ്തംഭനം കണക്കുകൂട്ടലുകൾ തെറ്റിച്ചെന്നും ഡോ. ബെയ്ൽ വ്യക്തമാക്കി.  ജയലളിതയുടെ ചികിത്സ ഡോ റിച്ചാർഡ് ബെയ്ൽ തത്സമയം വിലയിരുത്തി വരികയാണ്.


[caption id="attachment_65204" align="aligncenter" width="492"]richard ഡോ റിച്ചാർഡ് ബെയ്‌ലിന്റെ വാര്‍ത്താക്കുറിപ്പ്[/caption]

ഇസിഎംഒ എന്ന ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എക്സ്ട്രകോര്‍പ്പറല്‍ മെംബ്രേന്‍ ഓക്സിജനേഷന്റെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന ജയലളിതയുടെ കാര്യത്തില്‍ ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണ്ണായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരമാവധി ശ്രമിച്ചിട്ടും ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ സംഗീത റെഡ്ഡി ട്വീറ്റ് ചെയ്തു. പിന്നീട് ട്വിറ്റർ പോസ്റ്റ് അവർ പിൻവലിച്ചു

ജയലളിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഡല്‍ഹി എയിംസില്‍ നിന്നുള്ള നാലംഗ വിദഗ്ധഡോക്ടര്‍മാര്‍ ചെന്നൈയിലെത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു  ആശുപത്രിയിലെത്തും.

ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. ആശുപത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

[caption id="attachment_65130" align="aligncenter" width="564"]apollo ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് മുന്നിലെ ജനക്കൂട്ടം[/caption]

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാർത്ത ടിവിയിൽ കാണുന്നതിനിടെ എഐഎഡിഎംകെ പ്രവർത്തകൻ നെഞ്ചുവേദനയെ തുടർന്ന്  മരിച്ചു. കൂടല്ലൂർ ജില്ലയിലെ ഗാന്ധിനഗർ സ്വദേശിയായ നെളങ്കാടൻ ആണ്  മരിച്ചത്.

തമിഴ്‌നാട്ടിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷാ കര്‍ശനമാക്കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട ബസുകള്‍ അനിഷ്ടസംഭവങ്ങളുണ്ടായാല്‍ യാത്ര നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങൾ കണക്കിലെടുത്ത് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ഇന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്നാണ് ജയലളിതയുടെ ആരോഗ്യനില വഷളായത്. സെപ്റ്റംബര്‍ 22 പനിയും നിര്‍ജ്ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 19ന് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ജയലളതയെ ആശുപത്രിയില്‍ നിന്ന് മാറ്റിയിരുന്നു.

Read More >>