ഡ്രൈവറുടെ ആത്മഹത്യ; ജനാര്‍ദ്ധന റെഡ്ഡിയുടെ സഹായിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബംഗളൂരുവിലെ സ്പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്ക് ആണ് അറസ്റ്റിലായത്. നായ്ക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം, ഇയാളുടെ നിലവില്‍ ഡ്രൈവറേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡ്രൈവറുടെ ആത്മഹത്യ; ജനാര്‍ദ്ധന റെഡ്ഡിയുടെ സഹായിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബംഗളുരു: ഖനി വ്യവസായിയും ബിജെപി മുന്‍മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ സഹായിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബംഗളൂരുവിലെ സ്പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്ക് ആണ് അറസ്റ്റിലായത്. നായ്ക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം, ഇയാളുടെ നിലവില്‍ ഡ്രൈവറേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഈമാസം ആറിനാണ് ബംഗളൂരുവില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള മധൂരിലെ ലോഡ്ജ് മുറിയില്‍ നായ്ക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കിന്റെ സഹായത്തോടെ ജനാര്‍ദ്ദന റെഡ്ഡി മകളുടെ വിവാഹത്തോടനുബന്ധിച്ച് 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇത് അറിയാവുന്ന തനിക്കു നേരെ നിരന്തരം വധഭീഷണി ഉണ്ടായിരുന്നതായും കാണിച്ച് കത്തെഴുതി വച്ചാണ് രമേഷ് ഗൗഡ ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് നായ്ക്കിനും നിലവിലെ ഡ്രൈവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

കല്യാണത്തിനാവശ്യമായ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ഭീമാ നായിക്കിന് റെഡ്ഡി 20 ശതമാനം കമ്മീഷന്‍ നല്‍കിയെന്ന് രമേശിന്റെ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. തന്നെ ഭീമാ നായിക്ക് മാനസികമായി പീഡിപ്പിക്കുന്നതായും കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് അറിയാവുന്നതിനാല്‍ നിരന്തര ഭീഷണികള്‍ നേരിടേണ്ടിവന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. കല്യാണത്തിനുമുന്‍പ് ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തി. ഇതിനൊപ്പം 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് വേണമെന്ന് നായിക്ക് ആവശ്യപ്പെട്ടിരുന്നുവെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു.

Read More >>