ആസ്വാദകര്‍ക്ക് ആവേശമായി ചലച്ചിത്രോല്‍വ വേദിയില്‍ ജഗതിശ്രീകുമാര്‍

മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തുന്ന പ്രത്യേക ദൃശ്യാവിഷ്‌കാരത്തിന്റെ ഉദ്ഘാടകനായാണ് ജഗതി ചലച്ചിത്രോത്സവത്തിന്റെ ഭാഗമായത്. രാവിലെ ടാഗോര്‍ തിയേറ്ററിലെ വിഷ്വല്‍ ഇന്‍സ്റ്റലേഷന്‍ ജഗതിയും ഷീലയും ചേര്‍ന്ന് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു

ആസ്വാദകര്‍ക്ക് ആവേശമായി ചലച്ചിത്രോല്‍വ വേദിയില്‍ ജഗതിശ്രീകുമാര്‍തിരുവനന്തപുരം : അവശത മറന്ന് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ 21ാം അന്തര്‍ദേശീയ ചലച്ചിത്രോല്‍സവ വേദിയിലെത്തി. മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തുന്ന പ്രത്യേക ദൃശ്യാവിഷ്‌കാരത്തിന്റെ ഉദ്ഘാടകനായാണ് ജഗതി ചലച്ചിത്രോത്സവത്തിന്റെ ഭാഗമായത്. രാവിലെ ടാഗോര്‍ തിയേറ്ററിലെ വിഷ്വല്‍ ഇന്‍സ്റ്റലേഷന്‍ ജഗതിയും ഷീലയും ചേര്‍ന്ന് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. കാണികള്‍ക്കൊപ്പമിരുന്നാണ് ജഗതി വിഷ്വല്‍ ഇന്‍സ്റ്റലേഷന്‍ കണ്ടത്.


ഡിസൈനേഴ്‌സ് ആറ്റിക് എന്നാണ് വിഷ്വല്‍ ഇന്‍സ്റ്റലേഷന് പേരിട്ടിരിക്കുന്നത്. പഴയകാല നോട്ടീസുകളും സിനിമാ പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങളും പുത്തന്‍ പരസ്യസങ്കേതങ്ങളും കൂട്ടിയിണക്കിയാണ് വീഡിയോ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകരായ ലാല്‍ ജോസ്, ഐവി ശശി, ടിവി ചന്ദ്രന്‍, ശ്യാമപ്രസാദ്, പിടി കുഞ്ഞുമുഹമ്മദ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിതോത്സവത്തിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വര്‍ത്തമാനവും മൂന്നു സ്‌ക്രീനുകളില്‍ ദൃശ്യസമന്വയമായാണ് അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലിബിന്‍ ജോസാണ് വീഡിയൊ ഒരുക്കിയത്.