ഐടി@സ്കൂൾ അഴിമതി: നാരദാ ന്യൂസിന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ മറുപടി

ഐടി@സ്കൂളിന്റെ പ്രവർത്തനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നാരദാ ന്യൂസ് നൽകിയ വാർത്തയ്ക്ക് ഐടി@സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് നൽകിയ മറുപടി.

ഐടി@സ്കൂൾ അഴിമതി: നാരദാ ന്യൂസിന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ മറുപടി


ഐടി@സ്കൂളിന്റെ പ്രവർത്തനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട്  നാരദ ന്യൂസ് നൽകിയ വാർത്തയ്ക്ക് ഐടി@സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത്  നൽകിയ മറുപടി.

"ഹൈടെക് പദ്ധതിയുടെ മറവില്‍ വാങ്ങിക്കൂട്ടാനൊരുങ്ങുന്നത് "നാടു നീങ്ങിയ ലാപ്‌ടോപ്പുകള്‍", വമ്പന്‍ അഴിമതി ലക്ഷ്യമിട്ട് ഐടി@സ്കൂള്‍" എന്ന ശ്രീ. സുകേഷ് ഇമാമിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവവിരുദ്ധവുമാണ്.

(1) ഐടി@സ്കൂളിന്റെ പര്‍ച്ചേസുകള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ തീരുമാനിക്കുന്നത് ഏതെങ്കിലും വ്യക്തികളല്ല; ഒരു സാങ്കേതിക സമിതിയാണ്. പ്രൊഫ. ജി ജയശങ്കര്‍ ചെയര്‍മാനും സി-ഡാക് അസോസിയേറ്റ് ഡയറക്ടര്‍, ഐടി വകുപ്പിലെ SeMT തലവന്‍, എന്‍.ഐസി.യിലെ സീനിയര്‍ ടെക്നിക്കല്‍ ഡയറക്ടര്‍, ഇ-ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍. ഐടി@സ്കൂള്‍ ഫിനാന്‍സ് ഓഫീസര്‍, ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (കണ്‍വീനര്‍) എന്നിവര്‍ അംഗങ്ങളായുള്ള സാങ്കേതിക സമിതിയാണ് ഇത് തീരുമാനിച്ചിരിക്കുന്നത്. ഈ സാങ്കേതിക സമിതിയെ നിയമിച്ചതും ചുമതലകള്‍ നിശ്ചയിച്ചതും സര്‍ക്കാരാണ്. 2007-12 കാലഘട്ടത്തിലെ സാങ്കേതിക സമിതിയുടെ തുടര്‍ച്ചയാണിത്. അല്ലാതെ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ എടുക്കുന്ന തീരുമാനമല്ല.

(2) Dual core 2.0 GH3, Total Cache 3 MB supporting 4 threads എന്നത് ഒരിക്കലും കാലഹരണപ്പെട്ടതല്ല. Specification ല്‍ നിന്നും Dual core എന്ന പദം മാത്രം അടര്‍ത്തിയെടുത്തത് ശുദ്ധ വിവരക്കേടാണ്.

ടെന്‍ഡര്‍ വഴി ലഭിച്ച ബ്രാന്‍ഡുകള്‍, കമ്പനികള്‍:
Laptop : Intel Core i3 : 5005 u & 6100 u ( ACER, DELL,HP )
Desktop : 6th Gen Intel Core i3 - 6100 & AMD A8 7600 ( DELL, LENOVO, ACER )

എന്നിവയാണ് ഇത് കാലഹരണപ്പെട്ടതാണ്, അല്ലെങ്കില്‍ അഞ്ചുവര്‍ഷ വാറണ്ടി ‌ഉള്‍പ്പെടെ ലഭിച്ച വില കൂടുതലാണ് എന്നും പറയുന്ന (?) സാങ്കേതിക വിദഗ്ധരുടേയും ഡീലര്‍മാരുടേയും പേര് വിവരം നാരദാ ന്യൂസ് പ്രസിദ്ധീകരിക്കണം. ഇതിനെക്കുറിച്ച് എതിര്‍പ്പ് പ്രഖ്യാപിച്ച ജില്ലാ കളക്ടര്‍മാരുടെ പേരുകളും ദയവായി പ്രസിദ്ധീകരിക്കണം.

(3) സ്പെസിഫിക്കേഷനില്‍ സംശയം പ്രകടിപ്പിച്ച സമയത്ത് സാങ്കേതിക സമിതി ചെയര്‍മാന്‍ നല്‍കിയ സ്വയം വിശദീകരിക്കുന്ന മറുപടി താഴെ കണ്ടാലും.

------------------------------------------------------------
Clarification on CPU processor Selection.

In VVLSI Technology, - Computer Processor Design and Chip Manufacture M/s Intel is far ahead in lithography and the Technology advantage is offered in reducing device size and power consumed. And CPUs are offered in three categories –Desktop,Laptop and Server. (Mobile being a scaled down laptop version). The latest CPUs are corei3, i5 and i7 and Xeon Servers are still continued. The only competitor in CPU manufacture AMD is still with comparatively power hungry chips with “heat issues”. Even then , not to surrender to a monopoly, and derive fair competition, IT@School was not insisting specifications of a “BRAND” (single manufacturer), but Technical parameters were prescribed. So far we have supplied machines with Dual core, bur THREADS increased from Dual to FOUR, so that FOUR concurrent processing activities and in that case not only INTEL , but AMD can also participate with processors having FOUR Threads support. Hence the General Specification of Dual core with FOUR Threads were the opted specification for CPUs. The Generation of CPU is referred with respect to the VLSI Technology adopted for manufacture, and latest commercial releases are with 14nm and known as 7
th
Generation.For laptop CPU our spec was matching with i3 5005U (5th Generation) released in Quarter One 2015 and for Desktop matching with  i3 6100 (There is no 5th Generation). In all these cases we can confirm that they  are not obsolete and released in 3
rd
quarter of 2015/2016 and all are DUAL CORE with FOUR THREADs support. Even the High End expensive processors- Core i5 and I7 released in 2015 and 2016 3rd Quarter are Dual Core itself. More over we were examining the performance parameters also and the remarks raised are irrelevant and factually wrong

24th Nov.2016                                                                           Prof.G.Jayasankar

--------------------------------------------------------------------------------------------------

(4) ഇതില്‍ തുടര്‍ വിശദീകരണം (ഐടി വകുപ്പിന്റെ വിദഗ്ധാഭിപ്രായം ചോദിച്ച വേളയില്‍) നല്‍കിയ ഐടി വകുപ്പിലെ SeMT തലവന്റെ വിശദീകരണം ( 25-11-2016 ) കണ്ടാലും.

-----------------------------------------------------------------

As part of the technical committee, we have considered

  1. vendor neutral specifications for Desktops and Laptops.

  2. Non-obsolete technologies

  3. Dual Core with 4 Threads

  4. other parameters as given in the specifications


# 3 from  the list above will limi the desktop processors from intel to "Dual Core with i3/i5/i7 processors”  which  are non-obsolete and are available in the market with support from OEMs.  Hope this clarifies the query.

With regards,

Muraleedharan Manningal

Head State eGovernance Mission Team - Kerala

(5) അദ്ധ്യാപകര്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിയ 7793 ലാപ്ടോപ്പുകളിലും 626 നെറ്റ്ബുക്കുകളിലും 55 കേസുകള്‍ മലപ്പുറം ഉപഭോക്തൃ കോടതിയില്‍ വന്നതും, ഇതില്‍ ഐടി@സ്കൂളിനെക്കൂടി കക്ഷിചേര്‍ത്ത് വിധി വന്നതും (സമാന കേസുകളില്‍ കോഴിക്കോട്, പത്തനംതിട്ട കണ്ണൂര്‍ ഉപഭോക്തൃ കോടതികള്‍ ഐടി@സ്കൂളിനെ കക്ഷിയാക്കിയിട്ടില്ല. മലപ്പുറത്തു നിന്നും മാത്രം കക്ഷിയാക്കി വിധി വന്നു) ഞാന്‍ ഐടി@സ്കൂളില്‍ നിന്നും പോയ ശേഷമാണ്.

അതായത്, സര്‍ക്കാരിനെതിരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ ഭാഗം വ്യക്തമായി വാദിച്ചില്ലെങ്കില്‍ കേസ് തോറ്റുപോകുക എന്നത് പുതിയ സംഭവമല്ലല്ലോ?  ഇക്കാര്യവും തീരുമാനിച്ചത് സാങ്കേതിക സമിതിയാണ്, ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറോ, ഡി.പി.ഐ.യോ ഒന്നുമല്ല.

എന്നാല്‍ ഇക്കാര്യം പരിഹരിക്കാനായി എന്നെ പിന്തുടര്‍ന്ന് വന്നവര്‍ വിശദാംശങ്ങള്‍ സാങ്കേതിക സമിതി മുമ്പാകെ സമര്‍പ്പിക്കുകയോ, അത് പരിഹരിക്കുവാനോ, നല്ല രീതിയില്‍ കേസ് നടത്താനോ ശ്രമിച്ചില്ല. 
എന്നാല്‍ ഐടി
@സ്കൂളിനെതിരെ വന്ന വിധി ദേശീയ ഉപഭോക്തൃ കമ്മീഷന്‍ സ്റ്റേ ചെയ്ത വിവരം ചുരുങ്ങിയത് ലേഖകന്‍ ഒന്ന് ഫോണ്‍ ചെയ്ത് ചോദിച്ചാല്‍ പറഞ്ഞുകൊടുക്കുമായിരുന്നു.  പകരം ഇവിടെയും തെറ്റായ വിവരങ്ങള്‍ നല്‍കി.

ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കാം.

(6)      ഐടി@സ്കൂളിന്റെ ഹാര്‍ഡ്‌വെയര്‍ വിന്യാസ നടപടിക്രമങ്ങള്‍

ഹാർഡ്‌വെയർ വിന്യാസത്തിലെ മുൻ കരുതലുകൾ ( ഭാഗം -1 ) ...

Posted by Anvar Sadath on 10 December 2016ഐ ടി വിന്യാസം അഴിമതി തടയാനും കാര്യക്ഷമമാക്കാനും ( ഭാഗം - 3)...

Posted by Anvar Sadath on 11 December 2016


ആയി എന്റെ ഫേസ്ബുക്കില്‍ ശ്രീ. സുകേഷിനുള്‍പ്പെടെ കാണാവുന്ന വിധത്തില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡിസംബര്‍ 6-ന് എനിക്കൊരു ഇ-മെയില്‍ അയയ്ക്കുകയും പനിയായതിനാല്‍ പിന്നീട് സംസാരിക്കാം എന്നു പറഞ്ഞ് ഞാന്‍ ലഘുമറുപടി നല്‍കുകയും ചെയ്തു. പിന്നീട് വിളിച്ചെങ്കിലും ശ്രീ. സുകേഷിനെ ഫോണില്‍ ലഭിച്ചില്ല. തിരിച്ച് വിളിച്ചുമില്ല.

ഐടി വിന്യാസം: മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സംശയം .. ( ഭാഗം - 4 )...

Posted by Anvar Sadath on 16 December 2016


സാങ്കേതിക സമിതിയുടെ ശുപാര്‍ശ അനുസരിച്ച് നവംബര്‍ 21-ന് ഡി.പി.ഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പത്രങ്ങൾക്കും വിവരം നൽകി . ചില വാർത്തകൾ കാണുക.

[caption id="attachment_67607" align="aligncenter" width="924"]
ദേശാഭിമാനി, നവംബർ 23, 2016[/caption]

[caption id="attachment_67608" align="aligncenter" width="1625"] ഡെക്കാൻ ക്രോണിക്കിൾ, 2016 നവംബർ 23[/caption]

എന്നാല്‍ നവംബര്‍ 23-ന് ഡി.പി.ഐ എന്നെ ഫോണില്‍ വിളിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങളിലെ സ്പെസിഫിക്കേഷനില്‍ RMSAയില്‍ നിന്നും ഒരു പരാതി ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഒരിക്കലും സാധ്യതയില്ലെന്നും ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്റെ അഭിപ്രായം ഒന്നുകൂടി ആരായാം എന്നും പറഞ്ഞു അക്കാര്യം അറിയിച്ചു.

ഇതാണത്രേ RMSA യില്‍ നിന്നും അവിടുത്തെ ഫിനാന്‍സ് ഓഫീസര്‍ അയച്ച സന്ദേശം:
Kindly see the order dated 21.11.2016 of the DPI regarding specifications of computer to be purchased in Education Department. It is seen that Dual Core processor is prescribed as one of the specifications. It is learned that production Dual Processor was stopped in 2009. It seems that purchase of such computer will cause heavy loss to Gov't. if available spare parts is not compatible.

ചിരിക്കണോ കരയണോ എന്ന് തോന്നുന്ന ചില മുഹൂർത്തങ്ങളിൽ ഒന്നാണ് ഇത് . കാരണം 5 വർഷം മുമ്പ് കാലഹരണപ്പെട്ട വെറും ഡ്യൂവൽ കോർ എവിടെ, നമ്മൾ പറഞ്ഞ Dual core 2.0 GH3, Total Cache 3 MB supporting 4 threads എവിടെ ? ഈ സംശയത്തിന് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ നൽകിയ മറുപടി അറ്റാച്ച് ചെയ്യുന്നു. അവ സ്വയം സംസാരിക്കും..

ചുരുക്കത്തിൽ
Major two manufacturer of processor are intel and AMD. When you say dual core alone in the specification you can quote even 5 year old processor . That is the reason we have specifically mentioned Dual core 4 threads, 3MB cache which will satisfy only the latest generation processor. The quotes we have received and finalised is with intel i3 6100 6 th generation processor , which is latest and came into market on laptops only 3 months back. This time we received quotes from the wolds largest laptop manufactures with structured service system which was a prerequisite in the tender. We received quotes from ACER, DELL, HP, and Lenovo. Every one in the IT industry knows these facts.

The price of this from major manufactures like DELL, HP,ACER with 3 year warranty is 35K (without battery and adapter ) and for 5 year with battery and adapter is approximately 45K.

എന്നാൽ ഇത്തരം തടസ്സ വാദങ്ങളും സംശയങ്ങളും ഒട്ടും നിഷ്കളങ്കമല്ലെന്നും താല്പര്യങ്ങളുടെ കുഴലൂത്തുകാർ പ്രത്യക്ഷമായും പരോക്ഷമായും സജീവമാണെന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട , മുൻ അനുഭവങ്ങൾ തന്നെ ധാരാളം മതി... പുറമെ നിന്നുള്ള വൈറസിനേക്കാൾ ട്രോജൻ രൂപങ്ങൾക്ക് കൂടുതൽ വിഷം ഉണ്ടായേക്കാമെങ്കിലും..

(7)  എന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ വ്യക്തമാക്കിയപോലെ അഴിമതിവിരുദ്ധ ശ്രമങ്ങളെ/പോരാട്ടങ്ങളെ തകര്‍ക്കാനുള്ള കുൽസിത ശ്രമങ്ങള്‍ ഞാന്‍ നേരിടുന്നത് ആദ്യമായല്ല. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കാതെ നാരദാ ന്യൂസ്  അത് റിപ്പോര്‍ട്ട് ചെയ്തത് ശരിയായില്ല.  തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധവുമായ ഈ വാര്‍ത്ത പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

#StopCorruption

വളഞ്ഞിട്ടു ആക്രമിക്കപ്പെടുന്നതും കൊത്തിക്കീറാൻ ചുറ്റും വരുന്നതും ആദ്യമായല്ല. നിങ്ങൾ എന്തെങ്കിലും നല്ലതു...

Posted by Anvar Sadath on 16 December 2016