ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റെയോ റെൻസി രാജി പ്രഖ്യാപിച്ചു

പ്രധാനമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ പാർട്ടികളുയർത്തുന്ന ആരോപണം.

ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റെയോ റെൻസി രാജി പ്രഖ്യാപിച്ചു

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റെയോ റെൻസി രാജി പ്രഖ്യാപിച്ചു. ജനഹിത പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് രാജി പ്രഖ്യാപനം. തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ രാജി തീരുമാനം അറിയിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. റെൻസിയുടെ ഭരണഘടനാ പരിഷ്ക്കാരങ്ങളെ 46 ശതമാനം ആളുകൾ മാത്രമാണ് അനുകൂലിച്ചത്, 54 ശതമാനം ആളുകൾ എതിർപ്പും രേഖപ്പെടുത്തി.

പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവൺമെന്റിന് കീഴിലാക്കുക, സെനറ്റിന്റെ അധികാരം ചുരുക്കുക തുടങ്ങിയ ഭരണ പരിഷ്ക്കാരങ്ങൾ മുന്നോട്ടുവച്ചാണ് ജനഹിത പരിശോധന നടത്തിയത്. ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് റെൻസിയുടെ വിശദീകരണം.

പ്രധാനമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ പാർട്ടികളുയർത്തുന്ന ആരോപണം.

Story by