റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ പല്‍മീറയുടെ നിയന്ത്രണം വീണ്ടും ഐഎസ് പിടിച്ചെടുത്തു

റഷ്യന്‍ വ്യോമസേന ആക്രമണം നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഐഎസ് പല്‍മീറ കൈയടക്കിയത്. സിറിയന്‍ സൈനികള്‍ നഗരത്തിനു പുറത്തു തമ്പടിച്ചിരിക്കുകയാണെന്നും ഐഎസിനെതിരെ ശക്തമായ ആക്രമണത്തിനു മുതിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ പല്‍മീറയുടെ നിയന്ത്രണം വീണ്ടും ഐഎസ് പിടിച്ചെടുത്തു

സിറിയയിലെ പൈതൃക നഗരമായ പല്‍മീറയുടെ നിയന്ത്രണം വീണ്ടും വീണ്ടും ഐഎസ് ഭീകരര്‍ പിടിച്ചെടുത്തു. റഷ്യന്‍ വ്യോമസേന നഗരത്തില്‍ നിന്നും പിന്‍വാങ്ങിയതിനു പിന്നാലെയാണ് എഎസ് വീണ്ടും നഗരത്തിലേക്കു കടന്നുകയറിയത്. ഹോംസ് പ്രവിശ്യയുടെ ഗവര്‍ണര്‍ തലാല്‍ ബറാസി ഇക്കാര്യം സ്ഥിരീകരിച്ചു.

റഷ്യന്‍ വ്യോമസേന ആക്രമണം നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഐഎസ് പല്‍മീറ കൈയടക്കിയത്. സിറിയന്‍ സൈനികള്‍ നഗരത്തിനു പുറത്തു തമ്പടിച്ചിരിക്കുകയാണെന്നും ഐഎസിനെതിരെ ശക്തമായ ആക്രമണത്തിനു മുതിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ മൂന്നൂറോളം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരുടെ ഒട്ടനവധി ടാങ്കുകളും മറ്റു വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ഇതോടെ ഐഎസ് നഗരാതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ റഷ്യന്‍ സേന പിന്‍വാങ്ങിയതോടെ വീണ്ടും ഐഎസ് ഭീകരര്‍ നഗരത്തിലേക്കു കടന്നുകയറി ആധിപത്യം സ്ഥാപിക്കുകയായിരുന്നുവെന്നാണു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഐഎസ് ആക്രമണത്തിലൂടെ പിടിച്ചെടുത്ത പാല്‍മീറ നഗരം 2015 മേയില്‍ സൈന്യം തിരിച്ചു പിടിച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞയാഴ്ചയാണ് പല്‍മീറ പിടിക്കാന്‍ ഐഎസ് വീണ്ടും ശ്രമം തുടങ്ങിയത്.