വീറും വാശിയും നിറഞ്ഞ് ആദ്യപകുതി: ഇരു ടീമുകള്‍ക്കും ഓരോ ഗോള്‍

വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ കേരളമാണ് ആദ്യം വലകുലുക്കിയത്. 37ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് ഉയര്‍ന്നുവന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലേക്ക് പായിച്ച് റാഫിയാണ് കൊല്‍ക്കത്തയെ ഞെട്ടിച്ചത്.

വീറും വാശിയും നിറഞ്ഞ് ആദ്യപകുതി: ഇരു ടീമുകള്‍ക്കും ഓരോ ഗോള്‍

കൊച്ചി: ആവേശം വാനോളം നിറഞ്ഞുനിന്ന ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ ഗോള്‍. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ കേരളമാണ് ആദ്യം വലകുലുക്കിയത്. 37ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് ഉയര്‍ന്നുവന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലേക്ക് പായിച്ച് റാഫിയാണ് കൊല്‍ക്കത്തയെ ഞെട്ടിച്ചത്.

കിക്കോഫില്‍നിന്നു തന്നെ ആദ്യ കുതിപ്പ് നടത്തിയായിരുന്നു ബ്ലാസ്റ്റേഴ്സ് കലാശക്കളിയില്‍ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചത്. രണ്ടാം മിനുട്ടില്‍ വിനീതിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. തുടക്കംമുതല്‍ ആക്രമണ ശൈലി തുടര്‍ന്നുപോന്ന ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പത്തു മിനുറ്റിനുള്ളില്‍ നാലു ശക്തമായ മുന്നേറ്റമാണ് നടത്തിയത്.

എന്നാല്‍ പ്രതിരോധത്തില്‍ ഉറച്ചുകളിച്ച കൊല്‍ക്കത്തയില്‍ നിന്ന് 43ാം മിനുറ്റില്‍ മഞ്ഞപ്പടയ്്ക്കു തിരിച്ചടിയുണ്ടായി. എന്റികാ സെറീനോ ആണ് മറുപടി നല്‍കിയത്. ബ്ലാസ്റ്റേഴ്സിനായി റാഫി ആദ്യ ഗോള്‍ നേടി വെറും ഏഴു മിനുറ്റുകള്‍ക്കു ശേഷമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ മറു ഗോള്‍ പിറന്നത്.