മഞ്ഞപ്പടയ്ക്ക് നിരാശ; ഐഎസ്എല്‍ കിരീടം ചൂടി കൊല്‍ക്കത്ത

ഷൂട്ടൗട്ടില്‍ 4-3ന് മുന്നിലെത്തിയാണ് കൊല്‍ക്കത്ത കേരളത്തെ കെട്ടുകെട്ടിച്ചത്. മുമ്പ് 2014ലാണ് കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ അമരത്തെത്തിയത്. പെനാല്‍റ്റിയുടെ ആദ്യ നിമിഷങ്ങളില്‍ വിജയ പ്രതീക്ഷയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന് അവസാന നിമിഷം കിരീടം കൈവിട്ടുപോവുകയായിരുന്നു. ആദ്യമായി അന്റോണിയോ ജര്‍മന്റെ കിക്ക് ലക്ഷ്യം കണ്ടതോടെ കേരളമൊട്ടാകെ ഹര്‍ഷാരവം മുഴക്കി. തുടര്‍ന്ന് കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ഇയാള്‍ ഹ്യൂമിന്റെ കിക്ക് ഗോളി ഗ്രഹാം സ്റ്റാക്ക് തടഞ്ഞിട്ടു.

മഞ്ഞപ്പടയ്ക്ക് നിരാശ; ഐഎസ്എല്‍ കിരീടം ചൂടി കൊല്‍ക്കത്ത

കൊച്ചി: മഞ്ഞപ്പടയെ നിരാശയുടെ പടുകുഴിയിലാക്കി ഐഎസ്എല്‍ മൂന്നാംസീസണ്‍ കിരീടം കൊല്‍ക്കത്തയ്ക്ക്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത രണ്ടാംകിരീടം ചൂടിയത്. 1-1 നിലയില്‍ അവസാനിച്ച ആദ്യ പകുതിക്കു ശേഷം ഇരു ടീമുകളിലും ഗോള്‍ പിറന്നില്ല. തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്കു നീളുകയായിരുന്നു.

ഷൂട്ടൗട്ടില്‍ 4-3ന് മുന്നിലെത്തിയാണ് കൊല്‍ക്കത്ത കേരളത്തെ കെട്ടുകെട്ടിച്ചത്. മുമ്പ് 2014ലാണ് കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ അമരത്തെത്തിയത്. പെനാല്‍റ്റിയുടെ ആദ്യ നിമിഷങ്ങളില്‍ വിജയ പ്രതീക്ഷയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന് അവസാന നിമിഷം കിരീടം കൈവിട്ടുപോവുകയായിരുന്നു. ആദ്യമായി അന്റോണിയോ ജര്‍മന്റെ കിക്ക് ലക്ഷ്യം കണ്ടതോടെ കേരളമൊട്ടാകെ ഹര്‍ഷാരവം മുഴക്കി. തുടര്‍ന്ന് കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ഇയാള്‍ ഹ്യൂമിന്റെ കിക്ക് ഗോളി ഗ്രഹാം സ്റ്റാക്ക് തടഞ്ഞിട്ടു. ഇതോടെ കേരളം 1, കൊല്‍ക്കത്ത- 0.


ഉടന്‍തന്നെ ബെല്‍ഫോര്‍ട്ടും സമീത് ദ്യുതിയും തങ്ങളുടെ രണ്ടാം കിക്കുകള്‍ വലയിലെത്തിച്ചതോടെ കേരളത്തിനു രണ്ടും കൊല്‍ക്കത്തയ്ക്കു ഒരു ഗോളും സ്വന്തമായി. എന്നാല്‍ മഞ്ഞപ്പടയില്‍ നിന്നും മൂന്നാമനായെത്തിയ എന്‍ഡോയെ കിക്ക് പാഴാക്കിയപ്പോള്‍ കൊല്‍ക്കത്തയുടെ ബോര്‍ഗ ഫെര്‍ണാണ്ടസ് പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ കേരളം 2 കൊല്‍ക്കത്ത 2 എന്ന നിലയിലായി. നാലാം കിക്കെടുത്ത മുഹമ്മദ് റഫീഖിനും ലാറയ്ക്കും പിഴച്ചില്ല. കേരളം 3 കൊല്‍ക്കത്ത 3. എന്നാല്‍ അഞ്ചാം കിക്ക് തൊടുത്ത ഹെംഗ്ബര്‍ട്ടിന്റെ കാലില്‍ നിന്നും പന്ത് ഗോളിയുടെ കാലിലിടിച്ച് പാഴായി. അപ്പോഴേക്കും മറുഭാഗത്ത് പന്ത് ലക്ഷ്യത്തിലെത്തിച്ച് ജ്യുവല്‍ രാജ കൊല്‍ക്കത്തയെ കിരീടം ചൂടിക്കുകയായിരുന്നു.