ഊബര്‍ സേഫെന്നു കരുതുന്ന പെങ്ങന്മാരേ, ആപ്പിലെ ഡ്രൈവര്‍മാരുടെ ഞെട്ടിപ്പിക്കുന്ന ബലാത്സംഗങ്ങള്‍

എറണാകുളത്ത് ഓട്ടോഡ്രൈവര്‍മാരെ വീഡിയോയില്‍ പകര്‍ത്തി വീരനായികയായ 'പെങ്ങളും' ഓണ്‍ലൈന്‍ ടാക്സികളും പ്രചരിപ്പിക്കുന്നത് ആപ്പിലെ യാത്ര സുരക്ഷിതമെന്നാണ്. എന്നാല്‍ ലോകമെമ്പാടും ഊബര്‍ ഡ്രൈവര്‍മാര്‍ യാത്രക്കാരികളെ പീഡിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്. പല ഡ്രൈവര്‍മാരും ജയിലിലാണ്- ആ യാഥാര്‍ത്ഥ്യങ്ങള്‍ നിങ്ങളെ ഞെട്ടിച്ചേക്കാം.

ഊബര്‍ സേഫെന്നു കരുതുന്ന പെങ്ങന്മാരേ,  ആപ്പിലെ ഡ്രൈവര്‍മാരുടെ ഞെട്ടിപ്പിക്കുന്ന ബലാത്സംഗങ്ങള്‍

എന്ത് അടിസ്ഥാനത്തിലാണ് ഊബറടക്കമുള്ള ഓണ്‍ലൈന്‍ ടാക്സികള്‍ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ നിങ്ങള്‍ക്കുണ്ടാകുന്നത്. രണ്ട് ഉദാഹരണങ്ങള്‍ പറയാം.

Image result for UBER TAXIസംഭവം 1: നിങ്ങള്‍ ഊബര്‍ ബുക്ക് ചെയ്യുന്നു. വരുന്ന കാറിന്റെ നമ്പരും ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍നമ്പരും നിങ്ങളുടെ ഫോണില്‍ വരുന്നു. നിങ്ങള്‍ ഫോണിലെ ഫോട്ടോയും വന്ന ഡ്രൈവറുടെ രൂപവും ഒത്തു നോക്കി ഉറപ്പാക്കിയാണോ കാറില്‍ കയറുന്നത്. രാത്രിയില്‍ ഒരു റേപ്പിസ്റ്റ് ആയുധം കാണിച്ച് ഡ്രൈവറെ ബന്ദിയാക്കിയിരിക്കുന്നു എന്നു കരുതുക. നിങ്ങളുടെ റിക്വസ്റ്റ് സ്വീകരിച്ച ശേഷം ഡ്രൈവറെ ബോധംകെടുത്തി ഉപേക്ഷിച്ച ശേഷം റേപ്പിസ്റ്റാണ് കാറുമായി വരുന്നത് എന്നും കരുതുക. നിങ്ങളുടെ ജീവന്‍ ഈ കേസില്‍ സുരക്ഷിതമാകുമോ? ഫോണില്‍ വന്ന ഫോട്ടോയിലെ ആളു തന്നെയാണ് ഡ്രൈവ് ചെയ്യുന്നതെന്നു കരുതി നിങ്ങളിപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്ന്ത് റേപ്പിസ്റ്റിന്റെ കൂടെയാണ്. പിന്നാലെ അയാളുടെ സംഘത്തിലെ മറ്റ് അംഗങ്ങള്‍ മറ്റൊരു കാറിലുമുണ്ടെന്നു കരുതുക- നിങ്ങളുടെ ജീവന്‍ സുരക്ഷിതമാണോ. നിങ്ങള്‍ റേപ്പ് ചെയ്യപ്പെടില്ല എന്നുറപ്പുണ്ടോ?


[caption id="" align="alignleft" width="400"]Image result for rape in car ഡല്‍ഹിയില്‍ ഊബര്‍ ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതിന്റെ ഗ്രാഫിക്കല്‍ ചിത്രീകരണം[/caption]

സംഭവം 2: ഫോട്ടോയും വന്ന ഡ്രൈവറും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കുക. അയാള്‍ നിങ്ങളെ വീടിനു മുന്നില്‍ കൊണ്ടുവന്നു വിടുന്നു. നിങ്ങള്‍ കാറില്‍ നിന്നിറങ്ങുന്നു. ആളുടെ മികച്ച സര്‍വ്വീസിന് 5 നക്ഷത്രവുമിട്ട് മടങ്ങാന്‍ നേരം അയാള്‍ നിങ്ങളുടെ ഹസ്തദാനത്തിനായി കൈ നീട്ടുന്നു. നിങ്ങള്‍ അത് സ്വീകരിക്കുന്നു. കാറിനുള്ളിലേയ്ക്ക് വലിച്ചിടപ്പെടുന്ന നിങ്ങള്‍ റേപ്പ് ചെയ്യപ്പെടുന്നു- ഇത് ഡല്‍ഹിയില്‍ നടന്ന സംഭവമാണ്.

ഇനി ഒരു ഓട്ടോറിക്ഷയുടെ കാര്യം എടുക്കുക. റെയില്‍വെ സ്റ്റേഷനിലായാലും ബസ് സ്റ്റാന്റിലായാലും പ്രീപ്രെയ്ഡ് ഓട്ടോയിലാണ് നിങ്ങള്‍ കയറുന്നത്. 1 രൂപ അവിടെ അടച്ച് ഓട്ടോയില്‍ കയറുമ്പോള്‍, പൊലീസ് കയറുന്ന ഓട്ടോയുടെ നമ്പരും ഫെയറും രേഖപ്പെടുത്തുന്നു. മാത്രമല്ല നിങ്ങള്‍ കയറുന്ന ടാക്സിയുടെ വീഡിയോ അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ പതിയുന്നു- ഈ രേഖകള്‍ സ്വകാര്യ കമ്പനിയുടെ കയ്യിലുള്ള ഒരു ആപ്പിലുള്ളതിലും സുരക്ഷിതമായ രേഖയാണ്.

ഇനി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ ഭാഗത്തു നിന്നും ഒരു കുറ്റകൃത്യം ഉണ്ടായാല്‍ അതിന്റെ രേഖകള്‍, കുറ്റവാളിയായ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു വേഗത്തില്‍ കിട്ടുമെന്ന് കരുതുന്നുണ്ടോ. എങ്ങനെയെങ്കിലും ആ ക്രൈമില്‍ നിന്ന് തലയൂരി- സ്വന്തം കമ്പനിയുടെ വിശ്വാസ്യത സംരക്ഷിക്കാനല്ലേ അവര്‍ ശ്രമിക്കൂ. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പ്രീപ്രെയ്ഡ് കൗണ്ടറിലെ ക്യാമറയെക്കാളും ഏതോ ഒരു ആപ്പിനെ വിശ്വസിച്ച് ആപ്പിലേയ്ക്ക് ചാടല്ലേയെന്ന് പറഞ്ഞു കൊണ്ട് ലോകത്തും ഇന്ത്യയിലും ഇത്തരം ആപ്പ് കാറുകളിലെ കുറ്റവാളികളായ ഡ്രൈവര്‍മാര്‍ പങ്കാളികളായ ബലാത്സംഗമടക്കമുള്ള കുറ്റകൃത്യങ്ങളെ പറ്റി അറിയുക:
Related image1.

മെയ് 19ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലണ്ടനില്‍ 11-ല്‍ ഒരു ദിവസം യൂബര്‍ ഡ്രൈവര്‍മാര്‍ ലൈംഗിക പീഡനം നടത്തുന്നതായി പറയുന്നു.

2.
കഴിഞ്ഞ 12 മാസത്തെ കണക്കുകള്‍പ്രകാരം മെട്രോപോലീറ്റന്‍ പോലീസ് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് 32 കേസുകളാണെടുത്തത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ എന്ന സംഘടനയുടെ ആവശ്യപ്രകാരം ലഭ്യമായ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

[caption id="" align="alignleft" width="458"]Image result for aliriza curts uber
അലിറിസ കര്‍ട്ട് [/caption]

3.
ഊബര്‍ ഡ്രൈവറായ അലിറിസ കര്‍ട്ട് ബ്രിക്സ്റ്റണില്‍ നിന്ന് ട്യൂബ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ യാത്രക്കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 18 മാസം ജയിലില്‍ശിക്ഷ അനുഭവിച്ചുവരുന്നതാണ് ഒടുവിലത്തെ സംഭവം.

[caption id="" align="alignleft" width="369"]Image result for shivakumar yadav ശിവകുമാര്‍ യാദവ്‌ [/caption]

4.
ഇന്ത്യയിലാകട്ടെ കൊട്ടിഘോഷിച്ച് ഊബര്‍ ടാക്‌സികള്‍ നിരത്തിലിറങ്ങിയെങ്കിലും ഡ്രൈവര്‍മാര്‍ നടത്തിയ നിരവധി ലൈംഗിക പീഡനങ്ങളാണ് പിന്നീടുണ്ടായത്.
5.
ഇന്ത്യയില്‍ 2015 ഡിസംബര്‍ മാസത്തില്‍ നടന്ന ലൈംഗിക പീഡനത്തില്‍ ശിവകുമാര്‍ യാദവെന്ന ഊബര്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ പരിഗണിച്ച് ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

6.
ഇന്ത്യയില്‍ 2015 ജൂണ്‍ 15ന് നടന്ന മറ്റൊരു പീഡന സംഭവത്തിലും ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ പ്രതിയായിട്ടുണ്ട്. യാത്ര പൂര്‍ത്തിയായി പുറത്തിറങ്ങിയ യുവതിയെ ഹസ്തദാനം നല്‍കാനെന്ന വ്യാജേന ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

7.
ഡല്‍ഹിയില്‍ വിനോദ് എന്ന ഡ്രൈവര്‍ക്കെതിരേ പരാതി നല്‍കിയിട്ടും യൂബര്‍ നടപടിയെടുത്തില്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു.

Image result for uber banned in delhi8.

ഒരു യുവതിയെ ഊബര്‍ ഡ്രൈവര്‍ ബലാല്‍സംഗം ചെയ്ത സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഊബര്‍ 50 ദിവസത്തേക്ക് നിരോധിച്ച സംഭവമുണ്ട്. പിന്നീട് ഡല്‍ഹി ഹൈക്കോടതിയാണ് നിരോധനം നീക്കിയത്.

9.
2015ല്‍ അമേരിക്കയില്‍ ഊബറിനെതിരെ 50ലധികം കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 20ഓളം ലൈംഗിക പീഡനം, പിടിച്ചുപറി, അമിത നിരക്ക് പോലുള്ളവയുമായി ബന്ധപ്പെട്ടതാണ്. 2014ല്‍ 23, 2013ല്‍ 7, 2012ല്‍ 2 എന്നിങ്ങനെയായിരുന്നു കേസുകള്‍.

10
ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ ലൈംഗിക പീഡനക്കേസുകളാണുള്ളതെങ്കില്‍ ഓല പോലുള്ള മറ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ മറ്റ് തരത്തിലുള്ള ആരോപണങ്ങളാണുള്ളത്: ഓട്ടോ- ടാക്സി യാത്രയെക്കാള്‍ എന്തുകൊണ്ടും സുരക്ഷിതമാണ് 'ന്യൂജനറേഷന്‍ ടാക്‌സികള്‍' എന്ന വാദത്തിന് വലിയ അടിസ്ഥാനമില്ലെന്നതാണ് വസ്തുത.

[caption id="" align="aligncenter" width="586"]UBER-GRAPH-3-2 കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് ഊബര്‍ ഡ്രൈവര്‍മാരുടെ കുറ്റകൃത്യങ്ങളില്‍ അമേരിക്കയിലുണ്ടായ വര്‍ദ്ധനവ്[/caption]

ഓട്ടോറിക്ഷയെ സാധാരണക്കാരുടെ വാഹനമെന്നാണ് പൊതുവില്‍ വിളിക്കുന്നത്. എന്നാല്‍ അമിത ചാര്‍ജ് വാങ്ങുന്നതായും മര്യാദയില്ലാതെ പെരുമാറുന്നതായുമുള്ള ആരോപണങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാരെ കാലാകാലങ്ങളായി വിടാതെ പിന്തുടരുകയാണ്.

അടുത്ത കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ച് രംഗപ്രവേശനം ചെയ്ത യൂബര്‍ ടാക്‌സികള്‍ ഓട്ടോ തൊഴിലാളികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

ഏതാണ്ട് ഓട്ടോറിക്ഷ നിരക്കുകള്‍ക്ക് തുല്യമായ നിരക്കും ഏതുസമയത്തും എവിടെയുമെത്തുന്ന സേവനവും ഊബറുകളെ ജനപ്രിയമാക്കി.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കിയുള്ള ഊബര്‍ ടെക്‌നോളജീസ് ഐ.എന്‍.സി എന്ന കമ്പനി അടുത്ത കാലത്താണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും നേരത്തെ തന്നെ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ ഊബര്‍ ടാക്‌സികള്‍ ജനകീയമായിരുന്നു.

മറ്റ് ടാക്‌സി സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഊബര്‍ ടാക്‌സിയിലെ യാത്ര കൂടുതല്‍ സുരക്ഷിതമാണെന്ന തരത്തിലുള്ള വാദങ്ങളും ഇവയോടൊപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ഊബറോ ഓലയോ സമാനമായ മറ്റ് ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോ അവകാശപ്പെടുന്നത്ര സുരക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമായി സൂചിപ്പിക്കുന്നു.