ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കിട്ടുമോ?

ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന പ്രമേയം അണ്ണാ ഡിം എം കെ പാസ്സാക്കിയിരുന്നു. നൊബേൽ ഫൗണ്ടേഷന്റെ നിയമങ്ങൾ അതിന് അനുവദിക്കുമോ?

ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കിട്ടുമോ?

അണ്ണാ ഡിം എം കെ ജനറൽ ബോഡി മീറ്റിങ്ങിൽ പാസ്സാക്കിയ 14 പ്രമേയങ്ങളിൽ ഒന്നായിരുന്നു ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനവും മഗ്സാസേ അവാർഡും നൽകാൻ ആവശ്യപ്പെടണമെന്നുള്ളത്.

ജയലളിത ചെയ്തിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ഇത്തരമൊരു ആവശ്യം അവർ ഉന്നയിക്കുന്നത്. തന്റെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ‘അമ്മാ ഉണവഗം’ പോലെയുള്ള ഒട്ടേറെ പദ്ധതികൾ അവർ അധികാരത്തിലുണ്ടായിരുന്നപ്പോൾ തുടങ്ങിവച്ചിരുന്നു. അതെല്ലാം ഉയർത്തിക്കാണിച്ചാൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് അണ്ണാ ഡി എം കെ കരുതുന്നു.


എന്നാൽ എന്താണ് നൊബേൽ ഫൗണ്ടേഷന്റെ ഇക്കാര്യത്തിലുള്ള നയം? ഒരാൾക്ക് മരണാനന്തരം പുരസ്കാരം നൽകാൻ അവർ തയ്യാറാകുമോ? നൊബേൽ ഫൗണ്ടേഷൻ 1974 ഇൽ നിലവിൽ വരുത്തിയ ഭേദഗതി അനുസരിച്ച് മരണാനന്തരം ആർക്കും നൊബേൽ നൽകേണ്ടന്നാണ് തീരുമാനം. സമ്മാനം പ്രഖ്യാപിച്ചതിന് ശേഷമാണ് മരണമെങ്കിൽ കുഴപ്പമില്ല.അങ്ങിനെയാണെങ്കിൽ ഏത് ന്യായം വച്ചായിരിക്കും അണ്ണാ ഡിം എം കെ ജയലളിതയ്ക്ക് നൊബേൽ സമ്മാനം വാങ്ങിക്കൊടുക്കുക?