12 യാത്രക്കാരുമായി ഇന്തൊനേഷ്യൻ വിമാനം കാണാതായി

പോലീസുകാർ നിയന്ത്രിച്ചിരുന്ന വിമാനം പ്രാദേശിക സമയം 11.30നാണ് റിയു ദ്വീപിൽ ബതാം മേഖലയിൽ കാണാതായത്.

12 യാത്രക്കാരുമായി ഇന്തൊനേഷ്യൻ വിമാനം കാണാതായി

ജാക്കാർത്ത: ഇന്തൊനേഷ്യയിൽ വിമാനം തകർന്നുവീണ് 13 പോലീസുകാരെ കാണാതായി. ദക്ഷിണ സിങ്കപ്പുരിലെ ബതാം ദ്വീപിലേക്ക് പുറപ്പെട്ട ഇരട്ട എഞ്ചിനുള്ള എം 28 വിമാനമാണ് കാണാതായത്. പറന്നുയർന്നതിന് ശേഷം 50 മിനിട്ടുകൾക്ക് ശേഷമാണ് വിമാനവുമായുളള ബന്ധം നഷ്ടപ്പെട്ടത്.

പോലീസുകാർ നിയന്ത്രിച്ചിരുന്ന വിമാനം പ്രാദേശിക സമയം 11.30നാണ് റിയു ദ്വീപിൽ ബതാം മേഖലയിൽ കാണാതായത്. വിമാനത്തിന്റെ അവശിഷ്ടം ഈ മേഖലയിൽനിന്നും മീൻ പിടുത്തക്കാർ കണ്ടെത്തിയതായാണ് വിവരം.

ആരെങ്കിലും രക്ഷപെട്ടതായി വിവരമില്ലെന്ന് അധികൃതർ അറിയിച്ചു. തെരച്ചിലിനായി സർക്കാർ മൂന്ന് കപ്പലുകളും രണ്ട് ബോട്ടുകളും അയച്ചിട്ടുണ്ട്.

Read More >>