പുരുഷ ജുനിയര്‍ ലോകകപ്പ് ഹോക്കി കീരിടം ഇന്ത്യയ്ക്ക്

കളിയുടെ എട്ടാം മിനുറ്റിലായിരുന്നു ഗുര്‍ജന്ത് സിംഗിന്റെ ഗോള്‍ പറിന്നത്. തുടര്‍ന്നു 22ാം മിനിറ്റില്‍ സിമ്രന്‍ജിത് സിംഗ് മികച്ചൊരു നീക്കത്തിലൂടെ ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു.

പുരുഷ ജുനിയര്‍ ലോകകപ്പ് ഹോക്കി കീരിടം ഇന്ത്യയ്ക്ക്

പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യയ്ക്ക്. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഗുര്‍ജന്ത് സിംഗ് , സിമ്രന്‍ജിത് സിംഗ് എന്നിവരുടെ ഗോളുളാണ് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്.

കളിതീരാന്‍ നീമിഷങ്ങള്‍ അവശേഷിക്കേ ലഭിച്ച പെനാല്‍ട്ടി കോര്‍ണറില്‍ ബെല്‍ജിയം ആശ്വാസ ഗോള്‍ നേടുകയായിരുന്നു. ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്ക് പെനാല്‍റ്റി കോര്‍ണറുകള്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങളാണ് ലഭിച്ചത്. പ്രസ്തുത അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ വിജയം വന്‍ മാര്‍ജിനിലായേനേ.

കളിയുടെ എട്ടാം മിനുറ്റിലായിരുന്നു ഗുര്‍ജന്ത് സിംഗിന്റെ ഗോള്‍ പറിന്നത്. തുടര്‍ന്നു 22ാം മിനിറ്റില്‍ സിമ്രന്‍ജിത് സിംഗ് മികച്ചൊരു നീക്കത്തിലൂടെ ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു.

ഇന്ത്യ ഇതിനുമുമ്പ് ജൂനിയര്‍ ഹോക്കി ലോകകപ്പ് ചാമ്പ്യനായത് 2001ലാണ്.

Read More >>