സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന; കോടികളുടെ നിക്ഷേപം നടന്നു എന്ന് ഇന്‍കംടാക്‌സ്

നവംബര്‍ എട്ടിനു ശേഷം ദേശസാത്കൃത ബാങ്കുകളില്‍ സഹകരണ ബാങ്കുകള്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന്റെ കൈവശമുണ്ട്. ചില സഹകരണ സംഘങ്ങള്‍ ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന; കോടികളുടെ നിക്ഷേപം നടന്നു എന്ന് ഇന്‍കംടാക്‌സ്

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നോട്ടു നിരോധനത്തിനു ശേഷം സഹകരണ ബാങ്കുകളില്‍ കോടികള്‍ നിക്ഷേപിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

നവംബര്‍ എട്ടിനു ശേഷം ദേശസാത്കൃത ബാങ്കുകളില്‍ സഹകരണ ബാങ്കുകള്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന്റെ കൈവശമുണ്ട്. ചില സഹകരണ സംഘങ്ങള്‍ ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് എന്നീ വടക്കന്‍ ജില്ലകളിലാണ് നിക്ഷേപം കൂടുതല്‍.

കഴിഞ്ഞ മാസം ജില്ലാ സഹകരണ ബാങ്കുകളില്‍ 849.5 കോടി രൂപ നിക്ഷേപമായി ലഭിച്ചിരുന്നു എന്ന് ഇന്നലെ സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Read More >>