പോലീസുദ്യോഗസ്ഥന്‍ സാന്താക്ലോസായി; റെയ്ഡില്‍ നാല് മയക്കുമരുന്ന് കച്ചവടക്കാര്‍ അറസ്റ്റില്‍

സാന്താക്ലോസ് വേഷത്തിലെത്തി മയക്കുമരുന്ന് വില്‍പനക്കാര്‍ താമസിക്കുന്ന വീട്ടില്‍ ഇടിച്ചുകയറി റെയ്ഡ് നടത്തുന്ന പോലീസുദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു

പോലീസുദ്യോഗസ്ഥന്‍ സാന്താക്ലോസായി; റെയ്ഡില്‍ നാല് മയക്കുമരുന്ന് കച്ചവടക്കാര്‍ അറസ്റ്റില്‍

സാന്താക്ലോസിന്റെ വേഷത്തില്‍ റെയ്ഡ് നടത്തിയ പോലീസുദ്യോഗസ്ഥന്‍ കുടുക്കിയത് നാല് മയക്കുമരുന്ന് വില്‍പനക്കാരെ. പെറു തലസ്ഥാനമായ ലിമയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ വേഷം സാന്താക്ലോസിന്റേതായിരുന്നെങ്കിലും കൈയില്‍ സമ്മാനങ്ങള്‍ക്ക് പകരം കരുതിയിരുന്നത് കനമുള്ള ചുറ്റികയായിരുന്നു. മയക്കുമരുന്ന് വില്‍പനക്കാര്‍ ഒളിച്ചിരുന്ന വീടിന്റെ വാതില്‍ ചുറ്റിക കൊണ്ട് തല്ലിപ്പൊളിച്ചാണ് സാന്താക്ലോസ് സിനിമാ സ്‌റ്റൈലില്‍ അകത്തുകടന്ന്. പിന്നെ സംശയം തോന്നിയവരുടെ ദേഹപരിശോധന.

https://www.youtube.com/watch?v=WU0DcZcb6E0

ഒടുവില്‍ നാലുപേരെ അറസ്റ്റുചെയ്ത് വിലങ്ങുവെച്ച് പുറത്തേക്ക്. സാന്താക്ലോസ് പോലീസിന്റെ വീരകൃത്യങ്ങളൊക്കെ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ യൂ ട്യൂബില്‍ വൈറലായിട്ടുണ്ട്. ജനങ്ങള്‍ക്ക് ഈ ക്രിസ്മസിന് കൊടുക്കാനാകുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്ന് പോലീസ് കേണല്‍ ജോര്‍ജ് ആംഗുലോ അമേരിക്ക ടിവിയോട് പറഞ്ഞു.