ഐഎഫ്എഫ്കെ: മന്ത്രി എകെ ബാലനുവേണ്ടി അമ്പതോളം സീറ്റുകൾ ഒഴിച്ചിട്ടു; ജനഗണമനപാടി കാണികളുടെ പ്രതിഷേധം

ടാഗോർ തിയറ്ററിൽ 2.15ന് നടന്ന പ്രദർശനത്തിന് മുമ്പാണ് തിയറ്റർ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്.

ഐഎഫ്എഫ്കെ: മന്ത്രി എകെ ബാലനുവേണ്ടി അമ്പതോളം സീറ്റുകൾ ഒഴിച്ചിട്ടു; ജനഗണമനപാടി കാണികളുടെ പ്രതിഷേധം

തിരുവനന്തപുരം: കിം കി ഡുക്കിന്റെ സിനിമയായ ദി നെറ്റ് കാണാനെത്തിയ മന്ത്രി എകെ ബാലനെതിരെ പ്രതിഷേധം. മന്ത്രിക്കും പരിവാരങ്ങൾക്കുമായി 50 സീറ്റുകൾ ഒഴിച്ചിടാൻ കാണികളോട് കേരള അന്താരാഷ്ട്ര സിനിമയുടെ സംഘാടകർ ആവശ്യപ്പെട്ടതോടെയാണ് സിനിമ കാണാനെത്തിയവർ കൂട്ടമായി പ്രതിഷേധിച്ചത്.

ടാഗോർ തിയറ്ററിൽ 2.15ന് നടന്ന പ്രദർശനത്തിന് മുമ്പാണ് തിയറ്റർ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. മന്ത്രിക്കുവേണ്ടി മൂന്നു നിര സീറ്റൊഴിച്ചിടാൻ കാണികളോട് സംഘാടകർ ആവശ്യപ്പെട്ടു. എന്നാൽ കാണികൾ ഈ ആവശ്യം നിരസിക്കുകയും തങ്ങൾക്ക് സീറ്റുകൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഡെലിഗേറ്റുകൾ ഇക്കാര്യം അവഗണിക്കുകയും മന്ത്രി എത്തുമ്പോൾ അദ്ദേഹത്തിനു മാത്രം സീറ്റ് വിട്ടുനൽകാമെന്നും അറിയിച്ചു.

എന്നാൽ മന്ത്രി എത്തിയപ്പോൾ സംഘാടകർ വീണ്ടും ഡെലിഗേറ്റുകളോട് സീറ്റൊഴിയണമെന്നാവശ്യപ്പെട്ടു. പിന്നീട് കാണികൾ എഴുന്നേറ്റുനിന്ന് ദേശീയഗാനം പാടുകയായിരുന്നു. തുടർന്ന് മന്ത്രിയ്ക്ക് തീയറ്ററിൽ നിന്നും പുറത്തു പോകേണ്ടി വന്നു. പിന്നീട് പ്രൊജക്ടർ റൂമിലിരുന്നാണ് മന്ത്രി സിനിമ കണ്ടത്.

Read More >>