ഐഎഫ്എഫ്കെ: ദേശീയഗാന വിവാദം; ടാഗോർ തിയറ്ററിൽ സിനിമാ പ്രേമികളുടെ പ്രതിഷേധം

ദേശീയത ചരിത്രാനുഭവത്തിൽ നിന്നു ജനത നിർമ്മിച്ചെടുക്കുന്ന ഒന്നിപ്പിന്റെ സത്തയാണെന്ന മുദ്രാവാക്യമുയർത്തിയാണ് ഐഎഫ്എഫ്കെ പ്രതിനിധികളുടെ പ്രതിഷേധം.

ഐഎഫ്എഫ്കെ: ദേശീയഗാന വിവാദം; ടാഗോർ തിയറ്ററിൽ സിനിമാ പ്രേമികളുടെ പ്രതിഷേധം

തിരുവനന്തപുരം: ദേശീയ ഗാനവിവാദം, കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ പ്രധാന വേദിയായ ടാഗോർ തിയറ്ററിൽ പ്രതിഷേധം ആരംഭിച്ചു. ദേശീയത ചരിത്രാനുഭവത്തിൽ നിന്നു ജനത നിർമ്മിച്ചെടുക്കുന്ന ഒന്നിപ്പിന്റെ സത്തയാണെന്ന മുദ്രാവാക്യമുയർത്തിയാണ് ഐഎഫ്എഫ്കെ പ്രതിനിധികളുടെ പ്രതിഷേധം.  പാട്ടുപാടിയും ചിത്രംവരച്ചും നാടകം കളിച്ചുമാണ് വിവിധ ദേശങ്ങളിൽനിന്നെത്തിയ സിനിമാ പ്രേമികൾ ടാഗോർ തിയറ്ററിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.
ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം പ്രദർശിപ്പിച്ചപ്പോൾ എഴുന്നേറ്റുനിന്നില്ലെന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ തിയറ്ററുകളിൽനിന്നും മാധ്യമപ്രവർത്തകരടങ്ങുന്ന  13 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിനിമാ പ്രേമികളുടെ നേതൃത്വത്തിൽ ടാഗോർ തിയറ്റർ പരിസരത്ത് പ്രതിഷേധം .

എന്നാൽ ദേശീയഗാനത്തെ തങ്ങള്‍ അപമാനിച്ചിട്ടില്ലെന്ന് പോലീസ് കസ്റ്റഡിയിലായവർ പറഞ്ഞു. ജനം ടിവി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരെ പോലീസ് കാണികള്‍ക്കിടയിലൂടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനം ടിവി റിപ്പോര്‍ട്ടറുടെ പരാതിയെ തുടര്‍ന്നാണ് ദേശീയ ഗാനത്തിനിടിയില്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞിരുന്നു.