ഐഎഫ്എഫ്‌കെ: സുവര്‍ണ ചകോരം ക്ലാഷിന്; മാന്‍ഹോളിന് മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം

മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രമാണ് ക്ലാഷ്. വിധു വിന്‍സെന്റിന്റെ മാന്‍ഹോളിനാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം.

ഐഎഫ്എഫ്‌കെ: സുവര്‍ണ ചകോരം ക്ലാഷിന്; മാന്‍ഹോളിന് മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം

തിരുവനന്തപുരം: 21ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ക്ലാഷിന്. മികച്ച പ്രേക്ഷക ചിത്രവും ക്ലാഷ് തന്നെയാണ്. മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രമാണ് ക്ലാഷ്. വിധു വിന്‍സെന്റിന്റെ മാന്‍ഹോളിനാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം. മികച്ച നവാഗത സംവിധായകയ്ക്കുള്ള രജത ചകോരവും വിധു വിന്‍സെന്റ് കരസ്ഥമാക്കി.

വെയര്‍ ഹൗസ്ഡിനാണ് മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നാറ്റ്പാക്ക് പുരസ്‌കാരം കോള്‍ഡ് ഓഫ് കലന്‍ഡറും മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക്ക് പുരസ്‌കാരം രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടവും നേടി.
തുര്‍ക്കി ചിത്രം ക്ലെയര്‍ ഒബ്‌സ്‌ക്യുറിനാണ് രജത ചകോരം. മുല്ലപ്പൂ വിപ്ലവത്തിനു ശേഷമുള്ള ഈജിപ്തിലെ സംഭവ വികാസങ്ങള്‍ ആസ്പദമാക്കി എടുത്ത ചിത്രമാണ് ക്ലാഷ്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജീവിതം ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്ന ചിത്രമാണ് വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍.