തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിൽനിന്നും 30 ലക്ഷം രൂപ പിടിച്ചെടുത്തു

റാവുവിന്റെ മകൻ വിവേകിന്റെ വസതിയിൽനിന്നും ഉറവിടം വ്യക്തമല്ലാത്ത അഞ്ചുകോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിൽനിന്നും 30 ലക്ഷം രൂപ പിടിച്ചെടുത്തു

ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി രാം മോഹന റാവുവിന്റെ വീട്ടിൽനിന്നും 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ചുകിലോ സ്വർണ്ണവും പിടിച്ചെടുത്തു. റാവുവിന്റെ മകൻ വിവേകിന്റെ വസതിയിൽനിന്നും ഉറവിടം വ്യക്തമല്ലാത്ത അഞ്ചുകോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ഇന്നു പുലർച്ചെ 5.30ന് സിആർപിഎഫ് കാവലിലായിരുന്നു ചീഫ് സെക്രട്ടറിയുടെ വീട്ടിൽ പരിശോധന നടത്തിയത്.

കള്ളപ്പണക്കേസിൽ പിടിയിലായ തിരുപ്പതി ദേവസ്ഥാനം ബോർഡ് അംഗമായ ശേഖർ റെഡ്ഡിയുമായി റാവുവിന് ബന്ധമുണ്ടെന്നുള്ള ആരോപണത്തെത്തുടർന്നാണ് റാവുവിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

Read More >>