കാസര്‍ഗോഡ് സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ നിന്നും പണം കടത്തി; കൊണ്ടുപോയത് മെയിന്‍ ബ്രാഞ്ചിലേക്കെന്ന് അധികൃതര്‍; പോലീസ് അന്വേഷണം ആരംഭിച്ചു

പുലര്‍ച്ച നാലരമണിയോടെ ബാങ്കില്‍ നിന്നും ഉദ്യഗസ്ഥര്‍ പണം കൊണ്ടുപോകുന്നതു കണ്ടെന്നാണ് സമീപത്തെ തയ്യല്‍ കടയുടമ പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കാസര്‍ഗോഡ് സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ നിന്നും പണം കടത്തി; കൊണ്ടുപോയത് മെയിന്‍ ബ്രാഞ്ചിലേക്കെന്ന് അധികൃതര്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: നഗരമധ്യത്തിലെ നായ്ക്‌സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ നിന്നും അസമയത്ത് പണം കടത്തുന്നത് കണ്ടതായി സമീപത്തെ കടയുടമ പോലീസില്‍ അറിയിച്ചു. പുലര്‍ച്ച നാലരമണിയോടെ ബാങ്കില്‍ നിന്നും ഉദ്യഗസ്ഥര്‍ പണം കൊണ്ടുപോകുന്നതു കണ്ടെന്നാണ് സമീപത്തെ തയ്യല്‍ കടയുടമ പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


അസമയത്ത് ബാങ്കില്‍ ആളനക്കം ശ്രദ്ധിച്ച തയ്യല്‍ കടയുടമ ബാങ്കില്‍ ചെല്ലുകയും കാര്യമന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും താങ്കള്‍ അന്വേഷിക്കേണ്ട വിഷയമല്ല എന്നാണ് ബാങ്ക് ഉദ്യഗസ്ഥര്‍ മറുപടി നല്‍കിയതത്രെ. ഒരു കാറിലും ബൈക്കുകളിലുമായെത്തിയ ഉദ്യഗസ്ഥര്‍ പോലീസ് എത്തുംമുന്‍പേ പണവുമായി കടന്നുകളയുകയായിരുന്നു.

രാവിലെ 10 മണിക്ക് കോഴിക്കോട്ടെ മെയിന്‍ ബ്രാഞ്ചില്‍ എത്തിക്കേണ്ട പണമാണ് കൊണ്ടുപോയതെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പിന്നീട് പോലീസിനി നല്‍കിയ വിശദീകരണം. പുലര്‍ച്ചെ, സുരക്ഷ പോലും ഒരുക്കാതെ പണം കൊണ്ടുപോകാനിടയായ സംഭവം ദുരൂഹതയുണര്‍ത്തുന്നതാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ ബാങ്ക് പ്രവര്‍ത്തന സമയം കഴിഞ്ഞ് അന്വേഷണത്തിനായി ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് നിര്‍ദേശം കൊടുത്തിട്ടുണ്ട്.

Read More >>