ഇത്തവണ 'മിത്രോം' ഇല്ല; കാത്തിരുന്ന ബിയർ/മദ്യം ഓഫർ ഇവര്‍ക്ക് നഷ്ടമായി

പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവ് വരുന്ന സമയമായ രാത്രി 7.30 നും 8നും ഇടയിലായിരുന്നു ബാറുകളുടെ ഈ ഓഫർ പാർട്ടികളും ക്രമീകരിച്ചിരുന്നത്.

ഇത്തവണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ പതിവായി ഉപയോഗിക്കുന്ന വാക്കായ മിത്രോം ഇത്തവണയുണ്ടായില്ല. നോട്ട് നിരോധനത്തിന് അൻപതു ദിവസങ്ങൾക്ക് ശേഷം ഡിസംബർ 31 ന് രാത്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് മിത്രോം എന്ന വാക്കിന്റെ അഭാവം സോഷ്യൽ മീഡിയ കണ്ടെത്തിയത്. 

'മിത്രോം' എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരമായി 'ദോസ്തോം' എന്ന വാക്കാണ് ഇത്തവണ മോദി ഉപയോഗിച്ചത്. എന്നാൽ,ട്രോളൻമാർ ഏറെ ആഘോഷിച്ച 'മേരെ പ്യാരെ ദേശ് വാസിയോം...

 'എന്ന വരികൾ പ്രസംഗത്തിൽ ഇടയ്ക്കിടെ മോദി ഉപയോഗിക്കുന്നുണ്ടായിരുന്നു.


ഇതിനിടെ മിത്രോം എന്ന പദത്തിൽ ഊന്നി ഡൽഹിയിലെ ചില ബാറുകൾ കൗതുകരമായ ഒരു നവവൽസര ഓഫറും നൽകിയിരുന്നു. മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തുന്ന പ്രസംഗത്തിൽ ഒരോ തവണയും 'മിത്രോം' പറയുമ്പോൾ ഒരു പൈന്റ് ബിയറോ അല്ലെങ്കിൽ ഒരു ഷോട്ട് മദ്യമോ 31 രൂപയ്ക്ക് നൽകുമെന്നായിരുന്നു ഇവരുടെ ഓഫർ.

പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവ് വരുന്ന സമയമായ രാത്രി 7.30 നും 8നും ഇടയിലായിരുന്നു ബാറുകളുടെ ഈ ഓഫർ പാർട്ടികളും ക്രമീകരിച്ചിരുന്നത്. മുൻകൂർ ബുക്കിംഗിനുള്ള സൗകര്യങ്ങളും ലഭ്യമായിരുന്നു. എന്നാൽ ഇങ്ങനെയും കാത്തിരുന്നവരെ കൂടി നിരാശയിലാഴ്ത്തി മോദി തന്റെ പ്രസംഗത്തിൽ നിന്നും മിത്രോമിനെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു.

Read More >>