പുത്തന്‍വേലിക്കര ദേവിക കൊലക്കേസ്; റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊലപാതകം നടത്തുന്നതിനിടയില്‍ ജയാനന്ദന്‍ ദേവകിയുടെ ഇടത് കൈ മുറിച്ചെടുക്കുകയും ഭര്‍ത്താവ് ദാമോദരനെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.

പുത്തന്‍വേലിക്കര ദേവിക കൊലക്കേസ്; റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

പുത്തന്‍വേലിക്കര ദേവിക കൊലപാതകക്കേസില്‍ പ്രതി ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പുത്തന്‍വേലിക്കരയിലെ ദേവിക എന്ന ബേബിയെ 2006 ഒക്ടോബര്‍ 2ന് തല്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രസ്തുത വിധി.

എന്നാല്‍ ജയാനന്ദന്‍ ജീവിതാവസാനംവരെ ശിക്ഷ അനുഭവിക്കണമെന്നു കോടതി ഉത്തരവിട്ടു. ശിക്ഷാ കാലയളവില്‍ പരോളിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ ജയാനന്ദന്‍ അര്‍ഹനല്ലെന്നും കോടതി പറഞ്ഞു.

കൊലപാതകം നടത്തുന്നതിനിടയില്‍ ജയാനന്ദന്‍ ദേവകിയുടെ ഇടത് കൈ മുറിച്ചെടുക്കുകയും ഭര്‍ത്താവ് ദാമോദരനെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.

Read More >>