ഹണിട്രാപ്പ്;പാകിസ്ഥാനി ഏജന്റിന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ ഹവില്‍ദാറിന് കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികള്‍

സോഷ്യല്‍മീഡിയ ഉപയോഗത്തിന് സൈന്യത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഹവില്‍ദാര്‍ സഞ്ജയ് കുമാര്‍ യാദവ് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഒരു സ്ത്രീയായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മിലിട്ടറി കണ്ടെത്തുകയായിരുന്നു.

ഹണിട്രാപ്പ്;പാകിസ്ഥാനി ഏജന്റിന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ ഹവില്‍ദാറിന് കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികള്‍

ഇന്ത്യയുടെ സൈനികവിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട ഒരു പാകിസ്ഥാനി ഏജന്റിന് കൈമാറിയ ഹവില്‍ദാറിനെ വിചാരണ ചെയ്തുള്ള കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികള്‍ ആരംഭിച്ചു. സഞ്ജയ് കുമാര്‍ യാദവെന്ന ഹവില്‍ദാറാണ് ഓണ്‍ലൈന്‍ ഹണിട്രാപ്പില്‍ പെട്ടു സൈനിക കോടതിയുടെ നടപടിക്കു വിധേയമാകുന്നത്. സെക്കന്തറാബാദിലെ ഝാന്‍സി സൈനിക ഡിവിഷനിലെ ഹവില്‍ദാറാണ് സഞ്ജയ് കുമാര്‍ യാദവ്.

സഞ്ജയ് കുമാറിനെതിരെയുള്ള വിചാരണാ നടപടികള്‍ നവംബര്‍ 11 മുതല്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്‍ഫന്ററി ബറ്റാലിയനിലെ കമാന്‍ഡിങ് ഓഫീസറാണ് കോര്‍ട്ട് മാര്‍ഷലിന്റെ പ്രിസൈഡിങ് ഓഫീസര്‍. മറ്റ് ആറ് സൈനിക ഓഫീസര്‍മാര്‍ ഇതില്‍ അംഗങ്ങളായി ഉണ്ട്. ചാരറാക്കറ്റുമായി ബന്ധപ്പെട്ട ഒരു ഇന്റലിജന്‍സ് ഓഫിസറിനെ കുറിച്ചും കോര്‍ട്ട് മാര്‍ഷല്‍ നിലവില്‍ അന്വേഷിച്ചു വരികയാണ് എന്നും സൂചനകള്‍ ഉണ്ട്.സോഷ്യല്‍മീഡിയ ഉപയോഗത്തിന് സൈന്യത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഹവില്‍ദാര്‍ സഞ്ജയ് കുമാര്‍ യാദവ് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഒരു സ്ത്രീയായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മിലിട്ടറി കണ്ടെത്തുകയായിരുന്നു. അന്നുമുതല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഈ ഹവില്‍ദാറിനെ നിരന്തരമായി നിരീക്ഷിച്ചു വരികയും ചെയ്തു. അതിനിടെ സഞ്ജയ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കു കണക്കില്‍പ്പെടാത്ത പണം നിക്ഷേപിക്കപ്പെട്ടതായും ഇവര്‍ കണ്ടെത്തി.

സ്ത്രീയെന്നു സ്വയം പരിചയപ്പെടുത്തുന്ന ഒരു പാകിസ്ഥാനി ഏജന്റുമായിട്ടാണ് ഇയാള്‍ നിരന്തരമായി അശ്ലീല ചാറ്റിങ് നടത്തിയിരുന്നതെന്നും ഇരുവരും പരസ്പരം നിരവധി ചിത്രങ്ങള്‍ കൈമാറുകയും ചെയ്തതായി അന്വേഷണ സംഘം പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഞ്ജയ് കുമാറിന്റെ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലേക്ക് ഒരു അജ്ഞാത സ്രോതസ്സില്‍ നിന്നു 1,38,000 രൂപ നിക്ഷേപിക്കപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി. പിടിക്കപ്പെടും മുന്‍പേ ഹവില്‍ദാറും ഈ സ്ത്രീയുമായി ഏകദേശം ഒമ്പതുമാസത്തെ ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

വിവിധ സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍, ഉന്നത പദവികളിലേക്കു നടന്ന ഔദ്യോഗിക നിയമനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഹവില്‍ദാര്‍ കൈമാറിയതില്‍ ഉള്‍പ്പെടുന്നു.

ചാരറാക്കറ്റുമായി ബന്ധപ്പെട്ട മറ്റൊരു ഇന്റലിജന്‍സ് ഓഫിസറിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പിടിക്കപ്പെട്ട ഹവില്‍ദാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. അതിനാല്‍ തന്നെ ഇതിന്‍റെ വിശ്വാസ്യതയെ കുറിച്ചു ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും ആര്‍മിയിലെ ഒരു ഉന്നതഉദ്യോഗസ്ഥന്‍ പറയുന്നു

Read More >>