എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

വീ ആര്‍ അണ്‍ബീറ്റബിള്‍, മെസ് വിത്ത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ് എന്നീ സന്ദേശങ്ങളാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കോഴിക്കോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കശ്മീരി ചീറ്റ എന്ന പാക് സൈബര്‍ അറ്റാക്കേഴ്‌സ് ടീമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നതെന്നാണ് ഡിസ്‌പ്ലേയിലുള്ളത്.
എംടിയുടെ http://mtvasudevannair.com/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്.

വീ ആര്‍ അണ്‍ബീറ്റബിള്‍, മെസ് വിത്ത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ് എന്നീ സന്ദേശങ്ങളാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനു സമാനമായ സന്ദേശങ്ങളാണു ഹാക്ക് ചെയ്യപ്പെട്ട എംടിയുടെ വെബ്‌സൈറ്റിലുമുള്ളത്.

Read More >>