വിവാഹവാഗ്ദാനം നല്‍കി ഗുജറാത്തില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് പരാതി ലഭിച്ചിട്ടുള്ളത്. പട്ഡി താലൂക്കിലെ ബിജെപിയുടെ യുണിറ്റ് പ്രസിഡന്റിന്‍റെ മകനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നതെന്ന് ഡെപ്യുട്ടി എസ്.പി എം.ആര്‍ ശര്‍മ്മ പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി ഗുജറാത്തില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി

വിവാഹവാഗ്ദാനം നല്‍കി ദളിതപെണ്‍ക്കുട്ടിയെ പീഡിപ്പിച്ചെന്നു ഗുജറാത്തിലെ ബിജെപി നേതാവിന്‍റെ മകനെതിരെ പരാതി.

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് പരാതി ലഭിച്ചിട്ടുള്ളത്. പട്ഡി താലൂക്കിലെ ബിജെപിയുടെ യൂണിറ്റ് പ്രസിഡന്റിന്‍റെ മകനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നതെന്ന് ഡെപ്യുട്ടി എസ്.പി എം.ആര്‍ ശര്‍മ്മ പറഞ്ഞു.

23 വയസ്സുകാരനായ ബിട്ടു പട്ടേല്‍ തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് 19കാരിയായ പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന പരാതി.

ഇരുവര്‍ക്കും ചെറുപ്പം മുതല്‍ പരസ്പരം പരിചയമുള്ളവരാണ് എന്നും പട്ഡിയിലെ കോളേജില്‍ ഇരുവരും പഠിച്ചിരുന്നു എന്നും ശര്‍മ്മ പറഞ്ഞു.

യുവാവിനെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തിട്ടുണ്ട്

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും ശര്‍മ്മ മാധ്യമങ്ങളോട് വിവരിച്ചു.

Read More >>