ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു റേഷന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്നു മന്ത്രി

30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അധിവസിക്കുമ്പോള്‍ അവരുടെ ഭക്ഷണാവശ്യത്തിനുള്ള പരിഹാരം പൊതുവിതരണ സമ്പ്രദായം വഴിയുണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതുണ്ടായില്ലെങ്കില്‍ ഈ ആവശ്യത്തിന്റെ സമ്മര്‍ദ്ദം മാര്‍ക്കറ്റ് വിലയെ സ്വാധീനിക്കും. അതിനാലാണ് അവര്‍ക്കുകൂടി റേഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ അലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു റേഷന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്നു മന്ത്രി

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. കേരളത്തില്‍ ഏകദേശം 30 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇവരെകൂടി റേഷന്‍ സംവിധാനത്തിന്റെ ഉപഭോക്താക്കളമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് അനുകൂലമായാണ് കേന്ദ്രം പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് വ്യാപാരഭവനില്‍ നടന്ന 'ദേശിയ ഭക്ഷ്യസുരക്ഷ നിയമം: ആശങ്കകളും സംശയ നിവാരണവും' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്രത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അധിവസിക്കുമ്പോള്‍ അവരുടെ ഭക്ഷണാവശ്യത്തിനുള്ള പരിഹാരം പൊതുവിതരണ സമ്പ്രദായം വഴിയുണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതുണ്ടായില്ലെങ്കില്‍ ഈ ആവശ്യത്തിന്റെ സമ്മര്‍ദ്ദം മാര്‍ക്കറ്റ് വിലയെ സ്വാധീനിക്കും. അതിനാലാണ് അവര്‍ക്കുകൂടി റേഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ അലോചിക്കുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിനും അനുകൂല നിലപാടാണുള്ളതെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അതേസമയം, ഭക്ഷ്യസുരക്ഷാ നിയമം കുറ്റമറ്റ രീതിയില്‍ അടുത്ത ഏപ്രില്‍ ഒന്നോടുകൂടി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുള്ള കഠിന പരിശ്രമത്തിലാണു സര്‍ക്കാര്‍. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന സാഹചര്യത്തില്‍ മുന്‍ഗണനാ പട്ടിക വിപുലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പുതിയ റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്. ധാന്യ വിഹിതം കേന്ദ്രം വെട്ടികുറച്ചത് കേരളത്തിന് തിരിച്ചടിയായെന്നും വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More >>