കാശ്മീരില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സര്‍ക്കാരിന്റെ നഷ്ടപരിഹാര പട്ടികയില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരനും

എന്നാല്‍ നഷ്ടപരിഹാരം തങ്ങള്‍ക്ക് വേണ്ടെന്ന് ഖാലിദ് വാനിയുടെ കുടുംബം അറിയിച്ചു. 2013ലാണ് ഖാലിദിനെ ഏറ്റുമുട്ടലിനെ തുടര്‍ന്നു സുരക്ഷാസേന വെടിവെച്ചുകൊന്നത്. ഖാലിദിന്റെ മരണത്തെ തുടര്‍ന്നാണ് ബുര്‍ഹാന്‍ വാനി ഹിസ്ബുള്‍ മുജാഹിദിനില്‍ അംഗമായത്.

കാശ്മീരില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സര്‍ക്കാരിന്റെ നഷ്ടപരിഹാര പട്ടികയില്‍ ഖാലിദ് വാനിയുടെ പേരും. ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരനാണ് ഖാലിദ് വാനി. 2013ല്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ച ഖാലിദ് വാനിയുടെ ഉള്‍പ്പെടെ 17 പേരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം നല്‍കാനാണ് സര്‍ക്കാര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ നഷ്ടപരിഹാരം തങ്ങള്‍ക്ക് വേണ്ടെന്ന് ഖാലിദ് വാനിയുടെ കുടുംബം അറിയിച്ചു. 2013ലാണ് ഖാലിദിനെ ഏറ്റുമുട്ടലിനെ തുടര്‍ന്നു സുരക്ഷാസേന വെടിവെച്ചുകൊന്നത്. ഖാലിദിന്റെ മരണത്തെ തുടര്‍ന്നാണ് ബുര്‍ഹാന്‍ വാനി ഹിസ്ബുള്‍ മുജാഹിദിനില്‍ അംഗമായത്.

കഴിഞ്ഞ ജൂലൈ എട്ടിനു സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനിയും കൊല്ലപ്പെട്ടിരുന്നു.

Read More >>