നൈജീരിയയില്‍ ചാവേര്‍ ആക്രമണം; സ്വയം പൊട്ടിത്തെറിച്ചത് ഏഴും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍

ജനക്കൂട്ടത്തിനിടയിലേക്കു ഏഴും എട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് ചാവേറുകളായി എത്തിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തീവ്രവാദ സംഘടനയായ ബോക്കോഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നതായി സൂചനയുണ്ട്.

നൈജീരിയയില്‍ ചാവേര്‍ ആക്രമണം; സ്വയം പൊട്ടിത്തെറിച്ചത് ഏഴും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍

വടക്കുകിഴക്കന്‍ നൈജീരിയയില്‍ നടന്ന ചവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ചാവേറുകളുള്‍പ്പെടെ മൂന്നു മരണം. മെദുഗുരിയിലെ തികക്കേറിയ മാര്‍ക്കറ്റില്‍ രണ്ടു പെണ്‍കുട്ടികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 8 പേര്‍ക്കു പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനക്കൂട്ടത്തിനിടയിലേക്കു ഏഴും എട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് ചാവേറുകളായി എത്തിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തീവ്രവാദ സംഘടനയായ ബോക്കോഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നതായി സൂചനയുണ്ട്.

കുട്ടികളെപ്പോലും മനുഷ്യബോംബാക്കി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ബൊക്കോഹറാം സംഘടനയ്‌ക്കെതിരെ നൈജീരിയന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ പ്രതികരമാണ് സ്‌ഫോടനമെന്നു കരുതുന്നു.

Read More >>