ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

80 കളിലും 90 കളിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായിരുന്നു

ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍(53) അന്തരിച്ചു. ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിലായിരുന്നു അന്ത്യം. സംഗീതജ്ഞന്‍, ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് മൈക്കിള്‍. സുഹൃത്തായ ആന്‍ഡ്രൂ റിഡ്ജ്ലിയുമായി ചേര്‍ന്ന് രൂപീകരിച്ച 'വാം' എന്ന ബാന്‍ഡിലൂടെയാണ് മൈക്കിള്‍ പ്രശസ്തനായത്.

https://www.youtube.com/watch?v=izGwDsrQ1eQ

80 കളിലും 90 കളിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായിരുന്നു. ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത്, ലാസ്റ്റ് ക്രിസ്മസ്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ തുടങ്ങിയ ആല്‍ബങ്ങള്‍ ഹിറ്റായിരുന്നു. ഒറ്റയ്ക്ക് ചെയ്ത ആദ്യ ആല്‍ബമായ ഫെയിത്തിന്റെ മാത്രം രണ്ട് കോടി കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു.


https://www.youtube.com/watch?v=m_9hfHvQSNo

രണ്ടു ഗ്രാമി പുരസ്‌കാരങ്ങളും മൂന്ന് ബ്രിട്ട് പുരസ്‌കാരങ്ങളുമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സംഗീതവും വ്യക്തി ജീവിതവും ചേര്‍ത്ത് 2005 അദ്ദേഹത്തെക്കുറിച്ച് 'എ ഡിഫറന്റ് സ്റ്റോറി' എന്ന ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.

https://www.youtube.com/watch?v=pIgZ7gMze7A

Story by
Read More >>