ദേശീയഗാനത്തെ അപമാനിച്ചെന്ന പരാതി; പോലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയെ ജാമ്യത്തില്‍ വിട്ടു

അതേസമയം, ചവിട്ടി നട്ടെല്ലൊടിക്കുമെന്നു പറഞ്ഞ് എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തിയതായും തന്റെ ആദ്യഭാര്യ ആദിവാസിയല്ലേയെന്നു പറഞ്ഞ് അക്ഷേപിച്ചതായും കമല്‍ സി ചവറ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതിനിടെ കമലിന്റെ കസ്റ്റഡി ചോദ്യം ചെയ്ത സാമൂഹികപ്രവര്‍ത്തകന്‍ ഷഫീഖിനെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.

ദേശീയഗാനത്തെ അപമാനിച്ചെന്ന പരാതി; പോലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയെ ജാമ്യത്തില്‍ വിട്ടു

കോഴിക്കോട്: ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍ സി ചവറയെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടുപേരുടെ ജാമ്യത്തിലാണ് വിട്ടയച്ചത്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരുന്ന കമല്‍ സിയെ കരുനാഗപ്പള്ളി പോലീസെത്തി ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

എന്നാല്‍ 124 എ വകുപ്പു പ്രകാരം കമലിനെതിരെ രാജ്യദോഹത്തിന് കേസെടുത്തു. കമലിനെ ചോദ്യംചെയ്യാനായി കരുനാഗപ്പള്ളി എസ്‌ഐ രജീഷിന്റെ നേത്വത്തിലുള്ള സംഘം രാത്രി നടക്കാവിലെത്തിയിരുന്നു. ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമലില്‍ നിന്നും അവിടെയെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഈ മാസം 23ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ചവിട്ടി നട്ടെല്ലൊടിക്കുമെന്നു പറഞ്ഞ് എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തിയതായും തന്റെ ആദ്യഭാര്യ ആദിവാസിയല്ലേയെന്നു പറഞ്ഞ് അക്ഷേപിച്ചതായും കമല്‍ സി ചവറ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതിനിടെ കമലിന്റെ കസ്റ്റഡി ചോദ്യം ചെയ്ത സാമൂഹികപ്രവര്‍ത്തകന്‍ ഷഫീഖിനെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലൂടെയും ഫേസ്ബുക്കിലൂടെയും ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുവമോര്‍ച്ചയാണ് കമല്‍ സിക്കെതിരെ പരാതി നല്‍കിയത്. ആര്‍എസ്എസിനെ പരിഹസിക്കുന്ന ഭാഗങ്ങളുടെ പേരില്‍ അത് ദേശീയഗാനത്തിന് എതിരെയെന്ന് വ്യാഖ്യാനിച്ചായിരുന്നു പരാതി. ഒപ്പം ദേശീയഗാനം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച വിധിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും കമല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

Read More >>