തമിഴകം അമ്മയ്ക്കു വിടനൽകി

എംജിആറിന്റെ സ്മാരകത്തിനടുത്തായാണ് ജയലളിതയ്ക്കും അന്ത്യ വിശ്രമ സ്ഥലം ഒരുങ്ങിയിരിക്കുന്നത്.

തമിഴകം അമ്മയ്ക്കു വിടനൽകി

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് തമിഴ്മക്കൾ വിടനൽകി. എംജിആറിന്റെ സ്മാരകത്തിനടുത്തായാണ് ജയലളിത അന്ത്യവിശ്രമം കൊള്ളുക. തോഴി ശശികലയാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്.

സംസ്‌ക്കാരചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. രാഷ്ട്രപതി പ്രണാബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം എന്നിവരടക്കമള്ള നേതാക്കളും ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.


cy_ukg_uoauujyk

ജയയുടെ മൃതദേഹം പൊതുദർശനത്തിനുവച്ച രാജാജി ഹാളിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അവസാനമായി തങ്ങളുടെ പ്രിയ നേതാവിനെ കാണാനെത്തിയ തമിഴകത്തിന്റെ മക്കൾ അമ്മയുടെ മൃതദേഹം കണ്ടു നിലവിളിച്ചു.

ജയലളിതയോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ, കര്‍ണാടക, ബീഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>