വിവാഹബന്ധങ്ങളെ തളർത്തുന്ന 4 കാര്യങ്ങൾ

ഇണകളുടെ 69% പ്രശ്നങ്ങളും നിരന്തരമാണ്. ആ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്ന് മാത്രമല്ല കാലങ്ങളോളം അവർ അതിനെപ്പറ്റി തർക്കിച്ചു കൊണ്ടിരിക്കും.

വിവാഹബന്ധങ്ങളെ തളർത്തുന്ന 4 കാര്യങ്ങൾ

ജോൺ ഗോട്ട്മാന് ദമ്പതികളോട് 5 മിനിറ്റുകൾ സംസാരിക്കുമ്പോഴേയ്ക്കും അവർ വിവാഹമോചനം നേടുമോയെന്ന് 91% കൃത്യതയോടെ പ്രവചിക്കാൻ സാധിക്കും.

ഗോട്ട്മാൻ 40 വർഷങ്ങളായി വിവാഹബന്ധങ്ങളെപ്പറ്റി പഠിക്കുന്നു. അദ്ദേഹത്തിന്റെ കൺസൾട്ട് ചെയ്യുന്ന ദമ്പതികൾ സാധാരണ തെറാപിയേക്കാൾ പകുതിയോളമേ വേർപിരിയാറുള്ളൂ.

അദ്ദേഹത്തിന്റെ പുസ്തകമായ The Seven Principles for Making Marriage Work ധാരാളം വിവരങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.

വിവാഹത്തിനെക്കുറിച്ചുള്ള മിത്തുകളെ പൊളിക്കുന്നതും വിവാഹബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അവയിൽ ചിലത് നോക്കാം...


നാല് കുതിരക്കാർ

ആരൊക്കെ വേർപിരിയുമെന്ന് അയാൾക്ക് എങ്ങിനെ പറയാൻ കഴിയും? ഗോട്ട്മാന്റെ ഗവേഷണത്തിൽ ഒട്ടേറെ ലക്ഷണങ്ങൾ പറയുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനമായവ ‘നാല് കുതിരക്കാർ’ എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നു. വൈവാഹികജീവിതത്തിനെ ബാധിക്കുന്ന ആ നാല് കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

വിമർശനം: പരാതികൾ സാരമില്ല. വിമർശനം കുറച്ചുകൂടി ആഗോളമാണ് – അത് ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നു, അയാളുടെ പെരുമാറ്റത്തെയല്ല. മറവി കാരണം പുറത്തേയ്ക്ക് വലിച്ചിഴക്കുന്ന മാലിന്യമല്ല അത്, അവർ ‘ചീത്ത മനുഷ്യർ’ ആയതുകൊണ്ടാണ്.

പുച്ഛം: “അസഭ്യം പറയുക, കണ്ണുരുട്ടുക, നിന്ദിക്കുക, പരിഹസിക്കുക, ശത്രുതാപരമായി കളിയാക്കുക എന്നിങ്ങനെ ഏതെങ്കിലും ആയിക്കോട്ടെ, പുച്ഛം – നാല് കുതിരക്കാരിൽ ഏറ്റവും മോശക്കാരൻ - ഒരു ബന്ധത്തിലെ വിഷം നിറഞ്ഞ രൂപമാണ്. അത് വിദ്വേഷം നിറയ്ക്കുന്നത് കൊണ്ടുതന്നെ. നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങൾ പുച്ഛിക്കുകയാണെന്ന് തോന്നിക്കഴിഞ്ഞാൽ ആ പ്രശ്നം തീർക്കാൻ പ്രയാസം തന്നെ.”

പ്രതിരോധം: “...വാസ്തവത്തിൽ പ്രതിരോധം നിങ്ങളുടെ പങ്കാളിയെ കുറ്റപ്പെടുത്താനുള്ള ഒരു വഴിയാണ്. നിങ്ങൾ ശരിക്കും പറയുന്നത്, ‘അതെന്റെ പ്രശ്നമല്ല, നിന്റെയാണ്,’ എന്നാണ്. പ്രതിരോധം പ്രശ്നത്തിനെ സങ്കീർണ്ണമാക്കുന്നു, അതുകൊണ്ട് അത് മാരകമാണ്.”

തടസ്സം നിൽക്കുക
: സഹകരിക്കാതിരിക്കുക എന്നത് ഒരാളെ പ്രശ്നത്തിൽ നിന്നും മാറ്റിനിർത്തുന്നില്ല. അത് ഒരാളെ ബന്ധത്തിൽ നിന്നും വേർപെടുത്തുകയേയുള്ളൂ.(ജോൺ ഗോട്ട്മാൻ)

വിവാഹത്തിനെപ്പറ്റിയുള്ള ഏറ്റവും വലിയ ഉൾക്കാഴ്ച എന്തായിരുന്നു?

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതെന്താണ്? ഗോട്ട്മാനിന്റെ കണ്ടെത്തൽ പറയുന്നത് അഭിപ്രായവ്യത്യാസം വിവാഹബന്ധങ്ങളെ നശിപ്പിക്കുന്നില്ല, അത് ഇണകൾ കൈകാര്യം ചെയ്യുന്ന വിധമാണ്.

ഇണകളുടെ 69% പ്രശ്നങ്ങളും നിരന്തരമാണ്. ആ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്ന് മാത്രമല്ല കാലങ്ങളോളം അവർ അതിനെപ്പറ്റി തർക്കിച്ചു കൊണ്ടിരിക്കും:
“വിവാഹജീവിതത്തിലെ മിക്കവാറും തർക്കങ്ങൾക്കും പരിഹാരമുണ്ടാവില്ല. ഇണകൾ എല്ലായിപ്പോഴും പരസ്പരം മനസ്സ് മാറ്റിയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിന്റെ കാരണം, അവരുടെ അഭിപ്രായവ്യത്യാസങ്ങൾ ജീവിതശൈലി, വ്യക്തിത്വം, മൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കും. ആ എതിർപ്പുകളെപ്പറ്റി വഴക്കിട്ടു കൊണ്ടിരിക്കുന്നത് കൊണ്ട് ഇരുവരും സമയം പാഴാക്കുകയും കുടുംബജീവിതത്തിനെ ദുഷിപ്പിക്കുകയും മാത്രമായിരിക്കും.”

നല്ല വിവാഹബന്ധങ്ങൾ പരിഹാരമില്ലാത്ത പ്രശ്നങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യും? അവർ പരസ്പരം അംഗീകരിക്കുന്നതിലൂടെ:
“അങ്ങിനെയുള്ള ദമ്പതികൾ പ്രശ്നങ്ങൾ ബന്ധത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നു. പ്രായമാകുന്നതോടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് പോലെ. അവ സന്ധിവേദന, മുതുകുവേദന, മലബന്ധം എന്നിവയൊക്കെപ്പോലെയാണ്. നമുക്ക് അവയോടൊന്നും ഇഷ്ടമുണ്ടാവില്ല, പക്ഷേ അവയോടൊക്കെ സമരസപ്പെട്ട് പോകാൻ കഴിയും. അവ മൂർഛിക്കാതിരിക്കാൻ ശ്രദ്ധിക്കാനും അവയെ നേരിടാനുള്ള പോംവഴികൾ തേടാനും നമുക്കാകും. മന:ശാസ്ത്രജ്ഞനായ ഡാൻ വൈൽ
After the Honeymoon
 എന്ന പുസ്തകത്തിൽ പറയുന്നത്: “ദീർഘകാലത്തേയ്ക്കുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ... നിങ്ങൾ അനിവാര്യമായും തിരഞ്ഞെടുക്കുന്നത് അടുത്ത കുറച്ച് പതിറ്റാണ്ടുകളിലേയ്ക്ക് പരിഹാരമില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങളെ ആയിരിക്കും.

വിവാഹം വിജയിക്കുന്നതെങ്ങിനെയാണ്?

ഈ പുസ്തകത്തിൽ ശക്തമായ വിവരങ്ങളും, ഉപാഖ്യാനങ്ങളും, ഉപദേശങ്ങളും ഉണ്ട്. അതിൽ മൂന്നെണ്ണം ഇവിടെ പറയാം.  1. പരസ്പരം മനസ്സിലാക്കുന്നത് പ്രധാനമാണ്:


“...വൈകാരികമായി ബുദ്ധിമാന്മാരായ ദമ്പതികൾ ഇരുവരുടേയും ലോകത്തിനെക്കുറിച്ച് അറിവുള്ളവരായിരിക്കും... അങ്ങിനെയുള്ള ദമ്പതികൾ വിവാഹത്തിനെക്കുറിച്ച് നല്ല ധാരണ പുലർത്തും. ഇരുവരുടേയും ഭൂതകാലത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ച് ഓർമ്മയുള്ളവരായിരിക്കും. ജിവിതപങ്കാളി ആകാൻ പോകുന്നയാളുടെ മാറ്റങ്ങൾ എപ്പോഴും ഓർമ്മയിൽ പുതുക്കിക്കൊണ്ടിരിക്കുന്നവരായിരിക്കും.


  1. വഴക്ക് കൂടുമ്പോൾ, ‘നീ’ എന്ന വാക്കിന് പകരം ‘ഞാൻ’ എന്ന് ഉപയോഗിക്കാൻ ശ്രമിക്കുക. അത് വികാരങ്ങൾ പ്രകടിപ്പിക്കാൻ എളുപ്പമാക്കുകയും മറ്റേയാളിനെ ആക്രമിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.  1. വിവാഹബന്ധം മെച്ചപ്പെടുത്താനുള്ള ഏറ്റവും ചെറിയ ശ്രമം എന്താണ്? “ദിവസാന്ത്യത്തിൽ വഴക്ക് മറക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യുക. “ലക്ഷ്യം ആ ദിവത്തെ സമ്മർദ്ദം അയച്ച് വിട്ട് അത് തങ്ങളുടെ ബന്ധത്തിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാകുന്നു.


രസകരമായ ചില നുറുങ്ങുകൾ:

  • “... സന്തോഷകരമല്ലാത്ത വിവാഹബന്ധം നിങ്ങളെ ഏതാണ്ട് 35% രോഗിയാക്കാനും ആയുസ്സ് ഏകദേശം 40 വർഷങ്ങൾ കുറയ്ക്കാനും കാരണമാകുന്നു.”

  • “96 ശതമാനവും നിങ്ങൾക്ക് ചർച്ചയുടെ ആദ്യത്തെ പതിനഞ്ച് മിനിറ്റുകളെപ്പറ്റി പ്രവചിക്കാൻ പറ്റും...”

  • “തങ്ങളുടെ വിവാഹജീവിതത്തിലെ നല്ല കാര്യങ്ങളെപ്പറ്റി  ഓർക്കാൻ ദമ്പതികൾ ചിലവിടുന്ന 94 % ശതമാനം സമയവും ഭാവിയിൽ സന്തോഷം നേടാൻ ഉതകുന്നതായിരിക്കും. നല്ല ഓർമ്മകൾ ഇല്ലാതാകുമ്പോൾ, വിവാഹജീവിതത്തിന് സഹായം ആവശ്യമാകുന്നെന്ന് ലക്ഷണം.”


കൂടുതൽ കൂടുതൽ വിവരങ്ങൾ പുസ്തകത്തിൽ...