അൽപ്പൻന്മാരായ നവമാധ്യമ പ്രവർത്തകരെ തടഞ്ഞ് നടപടി നേരിട്ടവർ ഹീറോയെന്നു മുൻ പോലീസ് ഉദ്യോഗസ്ഥൻ

രണ്ടു മാധ്യമ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കയറി കുത്തിയിരുന്നപ്പോൾ ഒരു പോലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിൽ അത് കേരളത്തിലെ പോലീസ് സിസ്റ്റത്തിന്റെ സുതാര്യതയും ജനകീയതയും കൊണ്ടാണ്. ആണത്തമുള്ളവർക്കേ അത് തെളിയിക്കപ്പെടാൻ അവസരം ലഭിച്ചിട്ട് കാര്യമുള്ളൂ.

അൽപ്പൻന്മാരായ നവമാധ്യമ പ്രവർത്തകരെ തടഞ്ഞ് നടപടി നേരിട്ടവർ ഹീറോയെന്നു മുൻ പോലീസ് ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മാധ്യമപ്രവർത്തകരെ തടയുകയും വാഹന പരിശോധനയ്ക്കിടെ 'ആക്ഷൻ ഹീറോ ബിജു' ചമയുകയും ചെയ്ത എആർ ക്യാമ്പ് സിപിഒ എംവി ലതീഷിനെ പിന്തുണച്ച് മുൻ പോലീസ് ഉദ്യോഗസ്ഥനും ഇപ്പോൾ അധ്യാപകനുമായ മട്ടന്നൂർ സ്വദേശി സനീഷ്.

രണ്ടു മാധ്യമ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കയറി കുത്തിയിരുന്നപ്പോൾ ഒരു പോലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിൽ അത് കേരളത്തിലെ പോലീസ് സിസ്റ്റത്തിന്റെ സുതാര്യതയും ജനകീയതയും കൊണ്ടാണ്. ആണത്തമുള്ളവർക്കേ അത് തെളിയിക്കപ്പെടാൻ അവസരം ലഭിച്ചിട്ട് കാര്യമുള്ളൂ. അല്ലാതെ ചില നവ മാധ്യമ പ്രവർത്തകരെ പോലെ (പ്രത്യേകം എടുത്ത് പറയട്ടെ, ചിലത് മാത്രം) നിഗൂഢതകളുടെ പാതാളങ്ങളല്ല കേരളത്തിലെ പോലീസുകാർ. സനീഷ് ഫേസ്ബുക്കിൽ കുറിച്ചു.


രണ്ടാൾ കുത്തിയിരുന്നപ്പോൾ നടപടി ഉണ്ടായെങ്കിൽ അത് കുത്തിയിരുന്നവരുടെ മിടുക്കല്ല മറിച്ച് സർക്കാർ ശമ്പളംപറ്റുന്ന പോലീസുകാരനുള്ള അർഹതയുടെ മറ്റൊരു മുഖമാണ്. സനീഷ് പറയുന്നു.

അൽപ്പൻന്മാരായ നവമാധ്യമ പ്രവർത്തകരെ തടഞ്ഞ് നടപടി നേരിട്ടവർ കേരളത്തിൽ ഹീറോയാണെന്നും സനീഷ് ഫേസ്ബുക്കിൽ കുറിച്ചു. സനീഷിന്റെ കുറിപ്പിന് പിന്തുണയുമായി പോലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്.

വാഹനപരിശോധന നടത്തുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ അധിക്ഷേപിക്കുകയും വധശ്രമം നടന്ന സ്ഥലത്തെ ചിത്രമെടുക്കാൻ ശ്രമിച്ച പ്രസ് ഫോട്ടോഗ്രാഫറെ തടയുകയും ചെയ്ത ലതീഷിനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും മറ്റ് വകുപ്പ് നടപടികൾ സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.

എആർ – കെഎപി പൊലീസുകാരെ ഉപയോഗിച്ച് വാഹനപരിശോധന നടത്തിയാൽ ബന്ധപ്പെട്ട എസ്‌ഐമാർക്കെതിരെ കർശന നടപടി എടുക്കുമെന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ ഗരുഡിൻ നേരത്തെ അറിയിച്ചിരുന്നു.

Read More >>