വ്യോമസേന മുന്‍ തലവന്‍ എസ് പി ത്യാഗി അറസ്റ്റില്‍

ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് ത്യാഗിയെ അറസ്റ്റ് ചെയ്തത്.ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകന്‍ ഗൗതം ഖെയ്താനേയും സിബിഐ വിവിഐപി ചോപ്പര്‍ ഇടപാടില്‍ പിടികൂടിയിട്ടുണ്ട്

വ്യോമസേന മുന്‍ തലവന്‍ എസ് പി ത്യാഗി അറസ്റ്റില്‍ദില്ലി: വ്യോമസന മുന്‍ തലവന്‍ എസ്പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. അഗസ്ത വെസ്റ്റ് ലാന്റ് അഴിമതിക്കേസിലാണ് എസ്പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തത്. ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗിയെയും വിവിഐപി ഹെലികോപ്ടര്‍ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു.

ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് ത്യാഗിയെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകന്‍ ഗൗതം ഖെയ്താനേയും സിബിഐ വിവിഐപി ചോപ്പര്‍ ഇടപാടില്‍ പിടികൂടിയിട്ടുണ്ട്. മൂവരും നിയമവിരുദ്ധമായി അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടപെട്ടിട്ടുണ്ടെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.

Read More >>