മടക്കി വയ്ക്കുന്ന ഡ്യുവൽ ഡിസ്പ്ലേ ഫോണുമായി സാംസംഗ് എത്തുന്നു

രണ്ടു വശവും ചേർത്ത് അടയ്ക്കാൻ കഴിയുന്ന ഇതിൽ ഒരൊറ്റ പാനലായിരിക്കും ഉണ്ടാവുക. അതിന്‍റെ ഇരുവശത്തും ഡിസ്പ്ലേയും ഉണ്ടാകും. മടക്കാനുള്ള സൗകര്യത്തിന് പാനലിന്റെ മധ്യഭാഗത്തായി വിജാഗിരി നൽകിയുള്ള ഡിസൈനാണ് സാംസംഗ് തയ്യാറാക്കുന്നത്

മടക്കി വയ്ക്കുന്ന ഡ്യുവൽ ഡിസ്പ്ലേ ഫോണുമായി സാംസംഗ് എത്തുന്നു

ഇരുവശങ്ങളിലേക്കും സ്ക്രീൻ ഇറങ്ങിയ 'കർവ്' മൊബൈലുകൾക്ക് ശേഷം പുതിയ പരീക്ഷണവുമായി സാംസംഗ് എത്തുന്നു. മടക്കിവയ്ക്കാൻ കഴിയുന്ന രണ്ടു മോഡലുകളിലെ ഫോണാണ് ഇത്തവണ സാംസംഗ് പരീക്ഷിക്കുന്നത് എന്നാണ് വാർത്തകൾ.

പോക്കറ്റ് ഡയറി പോലെ മടക്കി വയ്ക്കാൻ കഴിയുന്ന ഡ്യുവൽ സ്ക്രീൻ ഫോണായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രണ്ടു വശവും ചേർത്ത് അടയ്ക്കാൻ കഴിയുന്ന ഇതിൽ ഒരൊറ്റ പാനലും ഇരുവശത്തും ഡിസ്പ്ലെയും ഉണ്ടായിരിക്കും. മടക്കാനുള്ള സൗകര്യത്തിന് പാനലിന്റെ മധ്യഭാഗത്തായി വിജാഗിരി നൽകിയുള്ള ഡിസൈനാണ് സാംസംഗ് 

തയ്യാറാക്കുന്നത്.


ചേർത്തടച്ചു കഴിഞ്ഞാൽ ഡിസ്പ്ലേ കാണാൻ കഴിയാത്ത മോഡലാണ് ആദ്യത്തേത്.

അടയ്ക്കുമ്പോൾ ഡിസ്പ്ലേ ഉള്ളിൽ വരുന്ന വിധമാണ് ഇതിന്റെ ഡിസൈനിംഗ്. ഒരു പുസ്തകം പോലെയാണ് ഈ മോഡലിലെ മൊബൈൽ തുറക്കേണ്ടത്. ഈ മോഡലായിരിക്കും സാംസംഗ് ആദ്യം വിപണിയിൽ എത്തിക്കുന്നത്. 2017-ൽ ഈ മോഡൽ ലോഞ്ച് ചെയ്യാനും തുടർന്ന് വിപണിയുടെ അഭിപ്രായങ്ങൾ മനസിലാക്കിയതിന് ശേഷം വില കൂടിയ അടുത്ത മോഡൽ ഇറക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഫോൺ അടച്ചു വച്ചാലും ഡിസ്പ്ലേ പുറത്തു വരത്തക്ക വിധമുള്ള മോഡലാണ് രണ്ടാമത്തേത്.

ഈ മോഡലിലെ ഫോൺ പുറത്തേക്കായിരിക്കും മടക്കി വയ്ക്കുക. ഇരുവശത്തും ഡിസ്പ്ലേയും ഉണ്ടായിരിക്കും.

ഒരാറ്റ ഫോണിൽ തന്നെ രണ്ടു ഫോണുകളുടെ സൗകര്യം ലഭിക്കുന്നതായിരിക്കും മടക്കിവയ്ക്കാൻ കഴിയുന്ന ഈ 2 സ്മാർട്ട് ഫോണുകൾ.Read More >>