ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്ക്

ലക്‌നോയില്‍നിന്നും വന്ന ഇന്‍ഡിഗോ വിമാനവും വിമാനത്താവളത്തില്‍നിന്നും പുറപ്പെടുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനവുമാണ് ഒരു റണ്‍വേയില്‍ നേര്‍ക്കുനേര്‍ വന്നത്.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്ക്

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവായി. തലനാരിഴയ്ക്കാണ് അപകടം മാറിപ്പോയത്. ഇന്നു പുലര്‍ച്ചേ ഇന്‍ഡിഗോ സ്‌പൈസ് ജെറ്റ് വിമാനങ്ങളാണ് റണ്‍വെയില്‍ നേര്‍ക്കുനേര്‍വന്നത്.

ലക്‌നോയില്‍നിന്നും വന്ന ഇന്‍ഡിഗോ വിമാനവും വിമാനത്താവളത്തില്‍നിന്നും പുറപ്പെടുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനവുമാണ് ഒരു റണ്‍വേയില്‍ നേര്‍ക്കുനേര്‍ വന്നത്.

സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്നും തെറ്റായി ആശയവിനമയം നടന്നതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.

ഇന്നു രാവിലെ അഞ്ചു മണിയോടെ ഗോവയിലെ വിമാനത്താവളത്തില്‍ മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയത് വാര്‍ത്തയായിരുന്നു.

Read More >>