ഡിഎൽഎഫിന് ഒരു കോടി രൂപ പിഴ; ഫ്ലാറ്റ് പൊളിക്കേണ്ടതില്ല

കോടികളുടെ നിക്ഷേപമുള്ളതിനാലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചുമാണ് ഫ്ലാറ്റ് പൊളിച്ചുനീക്കേണ്ടതില്ലെന്ന് കോടതി ഉത്തരവായത്.

ഡിഎൽഎഫിന് ഒരു കോടി രൂപ പിഴ; ഫ്ലാറ്റ് പൊളിക്കേണ്ടതില്ല

കൊച്ചി: ഡിഎൽഎഫിന്റെ കൊച്ചിയിലെ വിവാദ ഫ്ലാറ്റ് പൊളിച്ചു നീക്കേണ്ടെന്ന് ഹൈക്കോടതി. നിയമം ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനമായതിനാൽ ഒരു കോടി രൂപ പിഴയടയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. കോടികളുടെ നിക്ഷേപമുള്ളതിനാലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചുമാണ് ഫ്ലാറ്റ് പൊളിച്ചുനീക്കേണ്ടതില്ലെന്ന് കോടതി ഉത്തരവായത്. പരിസ്ഥിതി വകുപ്പിനാണ് പിഴ നൽകേണ്ടത്.

ഫ്ലാറ്റ് പൊളിച്ചു നീക്കാൻ കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ ഡിഎൽഎഫ് സമർപ്പിച്ച അപ്പീലിൻന്മേലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിയമം ലംഘിച്ചാണ് ഫ്ലാറ്റ് നിർമ്മാണം നടത്തിയതെന്ന സിംഗിൾ ബഞ്ചിന്റെ നിരീക്ഷണങ്ങൾ ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.

Read More >>