സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ബിജു രാധാകൃഷ്ണനും സരിതയും കുറ്റക്കാര്‍; ശാലുമേനോനെ വെറുതെ വിട്ടു

ബിജുവിന്റെയും സരിതയുടെയും ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി വിധിക്കും. സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ബിജു രാധാകൃഷ്ണനും സരിതയും കുറ്റക്കാര്‍; ശാലുമേനോനെ വെറുതെ വിട്ടു

സോളാര്‍ തട്ടിപ്പമായി ബന്ധപ്പെട്ട ആദ്യ കേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണനും സരിത എസ് നായരും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ കോടതി വിധിച്ചു. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന നടി ശാലുമേനോനെയും അമ്മയെയും കോടതി വെറുതെവിട്ടു.

ബിജുവിന്റെയും സരിതയുടെയും ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി വിധിക്കും. സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്. പെരുമ്പാവൂര്‍ സ്വദേശി സജാദിന്റെ പരാതിയിലാണ് കോടതിവിധി.