നോട്ടു നിരോധനത്തിനു ശേഷമുള്ള ആദ്യ ശമ്പളദിനം; ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും മുന്നില്‍ നീണ്ട ക്യൂ

ശമ്പള- പെന്‍ഷന്‍കാര്‍ക്ക് 24,000 രൂപ വീതം പണം പിന്‍ലിക്കുന്നതിനുള്ള കറന്‍സി രാവിലെ ട്രഷറികളില്‍ എത്തിച്ചുവെങ്കിലും തിരക്ക് നിയന്ത്രണാതീതമാണ്. ശമ്പളക്കാര്‍ക്ക് പണം എത്തിയതിനാല്‍ ബാങ്കുകള്‍ക്കു മുന്നിലും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

നോട്ടു നിരോധനത്തിനു ശേഷമുള്ള ആദ്യ ശമ്പളദിനം; ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും മുന്നില്‍ നീണ്ട ക്യൂ

സംസ്ഥാനത്ത് ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും മുന്നില്‍ നീണ്ട ക്യൂ. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുപിന്‍വലിച്ചതിനുശേഷമുള്ള ആദ്യ ശമ്പളദിനമായ ഇന്ന് ബാങ്കുകളും ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേതനം അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞെങ്കിലും പിന്‍വലിക്കുന്നതില്‍ നിയന്ത്രണമുള്ളതിനാല്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.

ആഴ്ചയില്‍ പണമായി ഇരുപത്തിനാലായിരം രൂപമാത്രമെ പിന്‍വലിക്കാനാകൂ എന്നുള്ളതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. പതിനൊന്നു മണിയോടുകൂടി മാത്രമേ ട്രഷറികളിലെ പണമിടപാടുകള്‍ സുഗമമാകു എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്ബിടിയും കാനറാ ബാങ്കും എസ്ബിഐയുമാണ് ട്രഷറികളിലേക്കുള്ള പണം എത്തിക്കുന്നത്.

ശമ്പള- പെന്‍ഷന്‍കാര്‍ക്ക് 24,000 രൂപ വീതം പണം പിന്‍ലിക്കുന്നതിനുള്ള കറന്‍സി രാവിലെ ട്രഷറികളില്‍ എത്തിച്ചുവെങ്കിലും തിരക്ക് നിയന്ത്രണാതീതമാണ്. ശമ്പളക്കാര്‍ക്ക് പണം എത്തിയതിനാല്‍ ബാങ്കുകള്‍ക്കു മുന്നിലും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

തുക പിന്‍വലിക്കുന്നതിനു നിയന്ത്രണമുള്ളതിനാല്‍ ജനങ്ങള്‍ ആവശ്യങ്ങള്‍ മാറ്റിവച്ച് അത്യാവശ്യത്തിനു പണം പിന്‍വലിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രി സൂചിപ്പിച്ചതും അതുതന്നെയാണ്. ആദായനികുതി നല്‍കി കിട്ടുന്ന ശമ്പളം പോലും സ്വതന്ത്രമായി ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതി പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.