വിഎസ് അല്ലാതെ മറ്റൊരു പുതുമുഖ നടനും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല!

വയസ് 93 എത്തിയപ്പോള്‍ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചു. ആ സിനിമ ഇന്ന് റിലീസാകുമ്പോള്‍ ഒപ്പമിറങ്ങിയ മറ്റൊരു സിനിമയോട് വിഎസ് ചെയ്തതെന്തെന്നോ...

വിഎസ് അല്ലാതെ മറ്റൊരു പുതുമുഖ നടനും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല!

കൊച്ചി: മലയാളത്തിലെ ഒരു ഒരു പുതുമുഖനടനും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല, തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം തന്നെ ഇറങ്ങുന്ന മറ്റൊരു സിനിമയ്ക്ക് ആശംസ അര്‍പ്പിക്കുന്നത്. പറഞ്ഞുവരുന്നതു മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെക്കുറിച്ചാണ്. വിഎസ് ആദ്യമായി അഭിനയിച്ച 'ക്യാംപസ് ഡയറി'എന്ന ചിത്രം ഇന്നു തിയേറ്ററുകളിലെത്തിയപ്പോള്‍ കൂടെ ഇറങ്ങിയ 'കട്ടികളുണ്ട് സൂക്ഷിക്കുക'എന്ന ചിത്രത്തിനാണ് ആശംസ അര്‍പ്പിച്ചത്. 'കുട്ടികളുണ്ട് സൂക്ഷിക്കുക'യുടെ സംവിധായകന്‍ കലവൂര്‍ രവികുമാറാണു വിഎസിന്റെ സ്‌നേഹവും ആശംസയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.


ഒരച്ഛനം മക്കളും ആര്‍ദ്രമായ ബന്ധവും ഒപ്പം രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകളും നിറഞ്ഞതാണു കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രമെന്ന് താന്‍ മനസിലാക്കുന്നതായി വിഎസ് ആശംസയില്‍ പറയുന്നു. ക്ഷണിക്കപ്പെട്ട സദസിനു മുന്നിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്താന്‍ സമയക്കുറവു മൂലം കഴിയില്ല. പകരം തിയേറ്ററില്‍ സൗകര്യപ്രദമായി സിനിമ കാണാമെന്നു വിചാരിക്കുന്നു. ചിത്രത്തിന് എല്ലാവിധ ആശംസകളും നല്‍കുന്നതായി വിഎസ് പറഞ്ഞു.ദൃശ്യ ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'ക്യംപസ് ഡയറി' എന്ന ചിത്രത്തിലാണു വിഎസ് ആദ്യമായി അഭിനയച്ചത്. വിഎസ് ആയി തന്നെയാണ് അഭിനയിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന സിനിമ രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാണു മുന്നോട്ടു വെക്കുന്നത്. സികെ ജീവന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസിനെ കൂടാതെ, ജോയ് മാത്യു, സുദേവ് നായര്‍, ഗൗതമി നായര്‍, കോട്ടയം നസീര്‍, മാമുക്കോയ, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തിലുണ്ട്.

അനുകരണ കലാകാരന്മാര്‍ക്ക് ഏറെ പ്രിയങ്കരനായ വിഎസിന്റെ ഡ്യൂപ്പന്മാര്‍ക്ക് സ്റ്റേജ് ഷോകളിലും മിനിസ്‌ക്രീനിലും വന്‍സ്വീകരണമാണ്. വിഎസാണ് എന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ എത്തിയിട്ടുമുണ്ട്. രൗദ്രത്തില്‍ ജനാര്‍ദ്ദനനും റെഡ് ചില്ലീസില്‍ തിലകനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ വിജയ രാഘവനും ഇതു വിഎസ് അല്ലേയെന്ന് സംശയിപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആദ്യ സിനിമയില്‍ വിഎസായി തന്നെ വിഎസ് സ്‌ക്രീനിലെത്തുകയും ചെയ്തു.

Story by