തിരുച്ചിറപ്പള്ളിയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

സ്ഫോടനം നടക്കുന്ന സമയത്ത് പടക്കശാലയില്‍ 24 പേരുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.

തിരുച്ചിറപ്പള്ളിയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിലെ  തിരുച്ചിറപ്പള്ളിയിലെ സ്ഫോടക വസ്തു നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സ്ഫോടനത്തിൽ പത്തു പേർ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

സ്ഫോടനം നടക്കുന്ന സമയത്ത് ഫാക്ടറിയിൽ  24 പേരുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. പരിസരമാകെ തീയും പുകയും കൊണ്ടു നിറഞ്ഞിരിക്കുന്നത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇന്നു രാവിലെ 7.30 നാണ് സ്ഫോടനമുണ്ടായത്. വൻ ശബ്ദത്തോടെ നിർമ്മാണ ശാല പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകട കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നു കാണിച്ച് നേരത്തെ ഫാക്ടറിക്കെതിരെ ജനം പരാതി നൽകിയിരുന്നു.

Read More >>