നോട്ടുപിന്‍വലിക്കല്‍ നടപടിയിൽ സംഘികള്‍ പറഞ്ഞതോ താന്‍ പറഞ്ഞതോ ശരിയായി വന്നതെന്ന ചോദ്യമുന്നയിച്ച് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നത്തെ ദല്‍ഹി പത്രങ്ങള്‍ വായിച്ചപ്പോള്‍ കേരളീയര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നാണ് തോന്നിയത് . ദല്‍ഹിയടക്കം വടക്കേ ഇന്ത്യയില്‍ നല്ലൊരു പങ്ക് പേര്‍ക്കും പെന്‍ഷനോ ശമ്പളമോ കിട്ടിയിട്ടില്ല, തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു.

നോട്ടുപിന്‍വലിക്കല്‍ നടപടിയിൽ സംഘികള്‍ പറഞ്ഞതോ താന്‍ പറഞ്ഞതോ ശരിയായി വന്നതെന്ന ചോദ്യമുന്നയിച്ച് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'
ബിജെപി വക്താക്കള്‍ക്ക് ചുട്ടമറുപടിയുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. ധനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്നലെ ബിജെപി വക്താക്കള്‍ രംഗത്ത് വന്നിരുന്നു. തന്നെ വിമര്‍ശിച്ചവര്‍ക്കു മറുപടിയുമായാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നോട്ടു പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നവംബര്‍ 8 ന് താന്‍ പറഞ്ഞതാണോ സംഘികള്‍ പറഞ്ഞതാണോ ശരിയായി വന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ധനമന്ത്രി ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്നു. കേരളത്തിന് ശമ്പളം വിതരണം ചെയ്യാന്‍ പണം വേണമെന്ന് തലേദിവസമാണ് ആവശ്യപ്പെട്ടത്. ധനമന്ത്രി കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയിരിക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളായിരുന്നു ധനമന്ത്രിക്കെതിരെ ബിജെപി വക്താക്കള്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ആദ്യം വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത് വെയ്‌സ് ആന്‍ഡ് മീന്‍സിന്റെ ഭാഗമായി റിസര്‍വ് ബാങ്കില്‍ നിന്ന് കാശു വാങ്ങാന്‍ അഡ്വാന്‍സ് നോട്ടീസ് നല്‍കേണ്ടതില്ലെന്ന് തോമസ് ഐസ്‌ക്ക് പോസ്റ്റില്‍ പറയുന്നു. ഇത് ആവശ്യാനുസരണം നടക്കുന്ന ഒരു ദൈനംദിന പ്രക്രിയയാണ് . എങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും പൂര്‍ണ്ണമായി കാശായി പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദവും സഹായവും അഭ്യര്‍ത്ഥിച്ച് കൊണ്ട് എത്രയോ നാള്‍ക്ക് മുന്‍പ് കത്തെഴുതി . കേന്ദ്ര ധനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു . പക്ഷെ ചെവിക്കൊണ്ടില്ല. തോമസ് ഐസക്ക് വ്യക്തമാക്കി.


ആദ്യ ഗഡുവായി 500 കോടി രൂപയാണ് എത്തിക്കുമെന്ന് പറഞ്ഞത്. പക്ഷെ അത്രയും പണം ഉണ്ടാവില്ല എന്നറിയിച്ചപ്പോള്‍ ആദ്യ ദിവസത്തെ ആവശ്യത്തിനു വേണ്ട 160 കോടി രൂപ അടിയന്തിരമായി എത്തിച്ചാല്‍ മതി എന്നറിയിച്ചു. വൈകുന്നേരം ട്രെഷറി അടയ്ക്കുന്നത് വരെ എത്തിച്ചത് 111 കോടി രൂപ മാത്രം. അതിന്റെ ഫലമാണ് ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും (സ്വകാര്യ മേഖലയിലടക്കം ) ഇന്നലെ നേരിട്ട ബുദ്ധിമുട്ടുകള്‍. ഇന്നത്തെ ദല്‍ഹി പത്രങ്ങള്‍ വായിച്ചപ്പോള്‍ കേരളീയര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നാണ് തോന്നിയത് . ദല്‍ഹിയടക്കം വടക്കേ ഇന്ത്യയില്‍ നല്ലൊരു പങ്ക് പേര്‍ക്കും പെന്‍ഷനോ ശമ്പളമോ കിട്ടിയിട്ടില്ല- തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു.

''എത്ര മിതമായ രീതിയിലാണ് ട്രഷറിയിലും മറ്റും ഉണ്ടാകാവുന്ന പ്രശനങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ഇന്നലത്തെ പ്രസ്താവനകളും ഇന്നത്തെ പത്ര റിപ്പോര്‍ട്ടുകളും ഒന്ന് താരതമ്യപ്പെടുത്താം. പക്ഷെ ഇന്നലെ സൂചിപ്പിച്ചത് ഇനി തെളിച്ച് പറയുകയാണ്. ഇന്നുമുതല്‍ പ്രതിസന്ധി പല മടങ്ങ് മൂര്‍ച്ഛിക്കുവാന്‍ പോകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ നോട്ടില്ല ''എന്ന് പറഞ്ഞാണ് തോമസ് ഐസക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Read More >>