ഒടുവില്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു; ഇന്ത്യക്കാരനായ ഒരോ പൗരന്റേയും ജീവന്‍ നമുക്കു വിലയേറിയതാണെന്നു സുഷമാ സ്വരാജ്

തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്, തന്നെ എത്രയും വേഗം ജീവന്‍ രക്ഷിക്കണമെന്നും ഫാ.ടോം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയശേഷം തന്റെ വിഷയത്തില്‍ ഗൗരവതരമായ നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും എത്രയും വേഗം തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഒടുവില്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു; ഇന്ത്യക്കാരനായ ഒരോ പൗരന്റേയും ജീവന്‍ നമുക്കു വിലയേറിയതാണെന്നു സുഷമാ സ്വരാജ്

ഒടുവില്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ടോം ഉഴുന്നാലിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ട്വി്‌റിലൂടെ അറിയിച്ചു. ഉഴുന്നാലിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങള്‍ ണ്ടാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

''ഞാന്‍ ഫാ. ടോമിന്റെ വിഡിയോ കണ്ടു. അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനാണ്. ഓരോ ഇന്ത്യന്‍ പൗരന്റേയും ജീവന്‍ നമുക്കു വിലപ്പെട്ടതാണ്''

-സുഷമ സ്വരാജ്

തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്, തന്നെ എത്രയും വേഗം ജീവന്‍ രക്ഷിക്കണമെന്നും ഫാ.ടോം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയശേഷം തന്റെ വിഷയത്തില്‍ ഗൗരവതരമായ നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും എത്രയും വേഗം തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഒരു യൂറോപ്പുകാരന്‍ ആയിരുന്നെങ്കില്‍ തനിക്ക് ഇത്തരമൊരു ഗതി വരില്ലായിരുന്നു. ഇന്ത്യക്കാരനായതാണു ഇങ്ങനൊരു സ്ഥിതിക്കു കാരണമെന്നും തന്നോടൊപ്പം ബന്ധിയാക്കിയ ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ മോചിപ്പിച്ചെന്നും ഫാദര്‍ പറയുന്നു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും പലതവണ അപേക്ഷിച്ചിട്ടും നടപടിയുണ്ടായിട്ടില്ല- ടോം പറയുന്നു.

താന്‍ വളരെയധികം ദുഖിതനും നിരാശനുമാണെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ പറയുന്നു. അബൂദബിയിലുള്ള ഒരു ബന്ധു വഴി അദ്ദേഹത്തിന്റെ കേരളത്തിലെ ബന്ധുക്കള്‍ക്കു ലഭിച്ചതാണ് വീഡിയോ.

Read More >>