ചലച്ചിത്ര താരം ജഗന്നാഥ വര്‍മ അന്തരിച്ചു

ആലപ്പുഴയിലെ ചേര്‍ത്തല സ്വദേശിയായ ജഗന്നാഥ വര്‍മ്മ എസ്.പി ആയിരിക്കേയാണ് സിനിമയില്‍ എത്തുന്നത്. നൂറ്റമ്പതിലധികം സിനിമകളില്‍ വേഷമിട്ട ജഗന്നാഥ വര്‍മ്മയുടെ ആദ്യചിത്രം മാറ്റൊലിയായിരുന്നു.

ചലച്ചിത്ര താരം ജഗന്നാഥ വര്‍മ അന്തരിച്ചു

മലയാളചലച്ചിത്ര താരം ജഗന്നാഥ വര്‍മ(77) അന്തരിച്ചു. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്ന വര്‍മ്മ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് അന്തരിച്ചത്. സംസ്‌കാരം പിന്നീട് നടക്കും.

ആലപ്പുഴയിലെ ചേര്‍ത്തല സ്വദേശിയായ ജഗന്നാഥ വര്‍മ്മ എസ്.പി ആയിരിക്കേയാണ് സിനിമയില്‍ എത്തുന്നത്. നൂറ്റമ്പതിലധികം സിനിമകളില്‍ വേഷമിട്ട ജഗന്നാഥ വര്‍മ്മയുടെ ആദ്യചിത്രം മാറ്റൊലിയായിരുന്നു. ന്യൂഡല്‍ഹി, ലേലം, ആറാം തമ്പുരാന്‍, ശ്രീകൃഷ്ണപ്പരുന്ത്, പത്രം, പരിണയം, പ്രജ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അദ്ദേഹം ചെയ്തു. അവസാന ചിത്രം 2013 ല്‍ പുറത്തിറങ്ങിയ ഡോള്‍സ് ആണ്.

കഥകളി നടന്‍ കൂടിയായിരുന്നു ജഗന്നാഥ വര്‍മ്മ. 14ാം വയസില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മയുടെ ഗുരു കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു. തന്റെ 74മത്തെ വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു ജഗന്നാഥവര്‍മ്മ വിസ്മയിപ്പിച്ചിരുന്നു.

Read More >>