മമതാബാനര്‍ജിയെ പ്രസ്താവനയിലൂടെ അപമാനിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ബംഗാളില്‍ ഫത്‌വ

മമതാ ബാനര്‍ജിയുടെ മുടിക്കുത്തിന് പിടിക്കണമായിരുന്നുവെന്ന പ്രസ്താവന നടത്തിയതിനാണു ദിലീപ് ഘോഷിനെതിരെ സുല്‍ത്താന്‍ മുസ്ലിം പള്ളിയിലെ ഷാഹി ഇമാം മൗലാന നൂറുര്‍ റഹ്മാന്‍ ബര്‍കതിയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.

മമതാബാനര്‍ജിയെ പ്രസ്താവനയിലൂടെ അപമാനിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ബംഗാളില്‍ ഫത്‌വ

ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ ഫത്‌വ. മമതാ ബാനര്‍ജിയുടെ മുടിക്കുത്തിന് പിടിക്കണമായിരുന്നുവെന്ന പ്രസ്താവന നടത്തിയതിനാണു ദിലീപ് ഘോഷിനെതിരെ സുല്‍ത്താന്‍ മുസ്ലിം പള്ളിയിലെ ഷാഹി ഇമാം മൗലാന നൂറുര്‍ റഹ്മാന്‍ ബര്‍കതിയാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

ദിലീപ് ഘോഷിനെ കല്ലെറിഞ്ഞു ബംഗാളില്‍ നിന്നും ഓടിക്കണമെന്നാണ് ഫത്‌വ. എന്നാല്‍ ഫത്‌വയെ തള്ളി ദീലീപ് ഘോഷ് രംഗത്തെത്തി. ഫത്‌വ ഇറക്കുമ്പോള്‍ ഓടിപ്പോകാന്‍ ഇതു ബംഗ്ലാദേശോ പാക്കിസ്ഥാനോ അല്ല എന്നു ദിലീപ് പറഞ്ഞു.

മൗലാന നൂറുര്‍ റഹ്മാന്‍ ബര്‍ക്തി പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകുമെന്നാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാഹി ഇമാം മൗലാന നൂറുര്‍ റഹ്മാന്‍ ബര്‍കതി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്.

Read More >>