വരൾച്ച: ട്രിച്ചിയിൽ എലിക്കറി കഴിച്ച് കർഷകരുടെ സമരം

മഴയില്ലാത്തതും വരൾച്ചയും കാരണം കൃഷിക്കാരുടെ അവസ്ഥ അതീവഗുരുതരമായിരുന്നിട്ടും അധികാരികൾ മൗനം പാലിക്കുന്നതിനാൽ കർഷകർ വ്യത്യസ്തമായ സമരമുറ പുറത്തെടുത്തു. വരൾച്ചാ ദുരിതാശ്വാസസഹായം നൽകണമെന്നുൾപ്പടെ ഒട്ടേറേ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്.

വരൾച്ച: ട്രിച്ചിയിൽ എലിക്കറി കഴിച്ച് കർഷകരുടെ സമരം

വരൾച്ചയും മഴക്കുറവും കാരണം കൃഷിനാശം സംഭവിച്ച് ദുരിതത്തിലായ കർഷകർ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ പുതിയ സമരരീതി തിരഞ്ഞെടുത്തു. കളക്ടറേറ്റിനു മുന്നിൽ എലിക്കറി കഴിച്ചാണ് അവർ പ്രതിഷേധിച്ചത്.

തമിഴ് നാട്ടിൽ കുറച്ചെങ്കിലും മഴ ലഭിച്ചയിടങ്ങളിലും ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായിരുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ നില ഗുരുതരമാക്കുന്നതായിരുന്നു അവസ്ഥ. ഇതു വരെ നാല്പതോളം കർഷകർ ആത്മഹത്യ ചെയ്തിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് നടപടിയോ ദുരിതാശ്വാസ സഹായമോ ലഭിക്കാതെ വന്നതിലാണ് എലിക്കറി കഴിച്ച് പ്രതിഷേധിക്കാൻ അവർ തീരുമാനിച്ചത്.

വായ്പ എടുത്തവർക്ക് ബാങ്കുകളിൽ നിന്നും വരുന്ന സമ്മർദ്ദവും രൂക്ഷമാണ് ഇവിടങ്ങളിൽ. പുതിയ ലോണുകൾ അനുവദിക്കാൻ താമസിക്കുന്നതും കൃഷിനാശത്തിനു മുകളിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നത് പോലെയാകുന്നു.

കളക്ട്രേറ്റിനു മുന്നിൽ കര്‍ഷകരുടെ ശയനപ്രദക്ഷിണവും ഉണ്ടായിരുന്നു.

Story by
Read More >>