ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഫൈസലിന്റെ അമ്മ ഇസ്ലാം മതം സ്വീകരിച്ചു

ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ സഹോദരി ഭര്‍ത്താവടക്കം എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായാണ് കൊലപാതകം നടപ്പിലാക്കിയതെന്നാണ് സൂചനകള്‍.

ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഫൈസലിന്റെ അമ്മ ഇസ്ലാം മതം സ്വീകരിച്ചു

ചെമ്മാട് കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഫൈസലിന്റെ അമ്മ ഇസ്ലാം മതം സ്വീകരിച്ചു. ഇവര്‍ മീനാക്ഷി എന്ന പേരിന് പകരം ജമീല എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ സഹോദരി ഭര്‍ത്താവടക്കം എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായാണ് കൊലപാതകം നടപ്പിലാക്കിയതെന്നാണ് സൂചനകള്‍. ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പിലാക്കിയതെന്നും പോലീസ് പറഞ്ഞിരുന്നു.


ഹിന്ദുവായിരുന്ന ഫൈസല്‍ എട്ട് മാസം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം. നവംബര്‍ 26ന് പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.

ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസിലിന്റെ മതംമാറ്റം. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

Story by
Read More >>