മോദി വസ്ത്രം മാറുന്നതുപോലെ റിസർവ് ബാങ്ക് ചട്ടം മാറ്റുന്നു; രാഹുൽ

റിസർവ് ബാങ്കും അരുൺ ജയ്റ്റിലിയും ദിവസം പോകുംതോറും നയം മാറ്റിയാൽ ആരെയാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മോദി വസ്ത്രം മാറുന്നതുപോലെ റിസർവ് ബാങ്ക് ചട്ടം മാറ്റുന്നു; രാഹുൽ

അലഹബാദ്: മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസർവ് ബാങ്കിന്റെ ചട്ടം മാറ്റുന്നത് രാഹുൽ പറഞ്ഞു. റിസർവ് ബാങ്കും അരുൺ ജയ്റ്റിലിയും ദിവസം പോകുംതോറും നയം മാറ്റിയാൽ ആരെയാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

പിൻവലിച്ച നോട്ടുകളായ 500,1000 നോട്ടുകൾ 5000 രൂപവരെ മാത്രമെ ഡിസംബർ 30 വരെ നിക്ഷേപിക്കാനാവൂ എന്ന ആർബിഐ സർക്കുലറിൽ പറഞ്ഞിരുന്നു. ഇതിൽ കൂടുതൽ നിക്ഷേപിക്കാനെത്തുന്നവർ അധികൃതർക്ക് വിശദീകരണം നൽകണമെന്നാണ് സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് രാഹുൽഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

Read More >>