പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

തിരുവല്ല എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് അന്‍സാരിയെയാണ് പിരിച്ചുവിട്ടത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങാണ് അന്‍സാരിയെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

തിരുവനന്തപുരം: എക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായമൊരുക്കിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. തിരുവല്ല എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് അന്‍സാരിയെയാണ് പിരിച്ചുവിട്ടത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങാണ് അന്‍സാരിയെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.

വ്യാജ മദ്യവില്‍പ്പന സംബന്ധിച്ച അന്വേഷണങ്ങള്‍ക്കെത്തിയ എക്‌സൈസ് സംഘത്തെ മര്‍ദ്ദിച്ച പ്രതികളെയാണ് അന്‍സാരി രക്ഷപെടാന്‍ അനുവദിച്ചതെന്നാണ് കണ്ടെത്തല്‍. 2015 ജൂലൈ ഒന്നിനു രാത്രിയാണു സംഭവം. പത്തനംതിട്ട ജില്ലയിലെ അടൂര്‍ റേഞ്ചിലെ കടമ്പനാട്ട് വില്ലേജില്‍ തൂവയൂര്‍ തെക്ക് രാജീവം വീട്ടില്‍ വ്യാജ മദ്യവില്‍പ്പന സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് എത്തിയ എക്‌സൈസ് സംഘത്തിനു നേരെയായിരുന്നു ആക്രമണം. പ്രിവന്റീവ് ഓഫീസറെ തലയ്ക്കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചാണ് പ്രതികള്‍ രക്ഷപെട്ടത്. ഇവര്‍ക്കെതിരെ ഏനാത്ത് പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു.

Read More >>