ഇരിട്ടിയില്‍ രേഖകളില്ലാതെ കടത്തിയ 50 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍

മഹാരാഷ്ട്ര സ്വദേശികളായ രാഹുല്‍, രഞ്ജിത് എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും വലയിലായത്.

ഇരിട്ടിയില്‍ രേഖകളില്ലാതെ കടത്തിയ 50 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: രേഖകളിലാതെ ബസ്സില്‍ കടത്തിയ 50 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. ഇരിട്ടിയില്‍ ഇന്നു പുലര്‍ച്ചെയാണു സംഭവം. മഹാരാഷ്ട്ര സ്വദേശികളായ രാഹുല്‍, രഞ്ജിത് എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും വലയിലായത്.

അതേസമയം, പണം എവിടെനിന്നു കൊണ്ടുവന്നതാണെന്നോ ആര്‍ക്കു കൈമാറാനുള്ളതാണെന്നോ വിവരം ലഭിച്ചിട്ടില്ല. മതിയായ രേഖകളിലാത്ത കൊണ്ടുവന്ന 50 ലക്ഷം രൂപ കുഴല്‍പ്പണം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More >>